ഓസീസ് താരങ്ങള്‍ മാല്‍ദീവ്സില്‍ അഭയം പ്രാപിക്കുന്നു
ഇപ്പോൾ സസ്പെൻഡ് ചെയ്യപ്പെട്ട ഐപിഎല്ലിന്റെ ഓസ്‌ട്രേലിയൻ സംഘം, കളിക്കാർ, സപ്പോർട്ട് സ്റ്റാഫ്, കമന്റേറ്റർമാർ എന്നിവരടങ്ങുന്ന സംഘം ആദ്യം മാല്‍ദീവ്സില്‍ പോയതിന് ശേഷം അവിടുന്നു ഒരു കണക്ഷന്‍ ഫ്ലൈറ്റ് വഴി തങ്ങളുടെ നാട്ടിലേക്ക് മടങ്ങും.ഐപിഎലിൽ കളിക്കാർ, കോച്ചിംഗ് സ്റ്റാഫ്, കമന്റേറ്റർമാർ എന്നിവരടങ്ങുന്ന 40 ഓളം ഓസ്‌ട്രേലിയക്കാർ ഉണ്ട്.ഇന്ത്യയില്‍ ഇന്ന് വരുന്ന ഫ്ലൈറ്റുകള്‍ക്ക് ഓസ്ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തിയത് മൂലം എല്ലാ താരങ്ങളും മാല്‍ദീവ്സില്‍ അഭയം പ്രാപിക്കുകയാണ്.
ചില താരങ്ങള്‍ തങ്ങളുടെ ഓസ്ട്രേലിയന്‍ ഗവണ്‍മെന്‍റ് നടത്തിപ്പിനെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഓസ്ട്രേലിയന്‍ ക്രികറ്റ് ബോര്‍ഡ് എല്ലാം ശ്രമിക്കുന്നുണ്ട് എന്നും ഓസീസ് താരങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരിനൊപ്പം ഓസീസ് ക്രികറ്റ് ബോര്‍ഡ് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട് എന്നും പാറ്റ് കുമിന്‍സ് വെളിപ്പെടുത്തി.






































