Cricket Editorial IPL IPL2021 Top News

IPL2021: എത്ര അനായാസമായിട്ടാണ് പടിക്കൽ ബാറ്റ് വീശുന്നത്

April 23, 2021

IPL2021: എത്ര അനായാസമായിട്ടാണ് പടിക്കൽ ബാറ്റ് വീശുന്നത്

ഇടതുകയ്യൻ ബാറ്റ്‌സ്മാന്മാർ നൽകുന്നൊരു പ്രേത്യേക അനുഭൂതിയുണ്ട് .ആ ഡ്രൈവുകളിലും എന്തിന് ബോളിനെ സ്ലാഷ് ചെയ്യുന്നതിൽ പോലും അവർക്ക് മാത്രം നല്കാൻ സാധിക്കുന്ന കണ്ണിനെ കുളിരണിയിപ്പിക്കുന്ന മനോഹാരിത. ഒരു ഹിസ്റ്റോറിക്കൽ ഡോക്യൂമെന്റസോ ടാറ്റയോ ഒന്നും അതിനെ ബാക്ക് അപ്പ് ചെയ്യാനില്ല. അതിന്റെ ഉത്തരം നമ്മുടെ കണ്ണുകൾ തന്നെയാണ് ..

ദേവദത്ത് പടിക്കലും നൽകുന്നത് അങ്ങെനെയൊരു അനുഭൂതിയാണ്. ഓരോ ഷോട്ടിലും ഇടതുകയ്യന്റെ മനോഹാരിതയുമായി ഗ്രൗണ്ടിൽ നിറഞ്ഞാടുമ്പോൾ അത് നൽകുന്നത് ബാറ്റിങ്ങിലെ തന്നെ സുന്ദര നിമിഷങ്ങളാണ് .മൃഗീയമായി ബോളിനെ മർദിക്കാതെ ബോളിന്റെ മെറിറ്റനുസരിച്ചു ബാറ്റ് ചലിപ്പിക്കുകയാണ്,സിക്സറുകളിൽ പോലും ഫീൽ ചെയ്യുന്നൊരു അനായാസത എല്ലാത്തിനും ഉപരിയായി ശക്തമായൊരു ടെക്നിക്കും ….

എന്നും ബാറ്റുമായി ഗ്രൗണ്ട് ഭരിക്കാൻ ഇഷ്ടപെടുന്ന കൊഹ്‍ലിയെന്ന ഇതിഹാസത്തെ പോലും ഔട്ട് ക്ലാസ് ചെയ്തുകൊണ്ട് തന്നെ തന്നെ വെല്ലുവിളിച്ചു .കഴിഞ്ഞ സീസണിലെ അപവാദമായി മാറിയ സ്ട്രൈക്ക് റേറ്റ് കുത്തനെ ഉയർത്തുന്ന നിമിഷങ്ങൾ ,ഒരു തുള്ളി വിയർപ്പു പോലും പൊടിയാതെ ലോഫ്റ്റഡ് ഡ്രൈവുകളിൽ സിക്‌സറുകൾ പിറക്കുന്ന കാഴ്ച്ച .മനോഹരമായ ബാറ്റ് സ്വിങ്ങോടെ ലോങ്ങ് ഓണിലേക്ക് താഴ്ന്നിറങ്ങുന്ന ബോളുകൾ ,സ്ലോഗ് സ്വീപ്പുകളും പുള്ളുകളും എല്ലാം മാറി മാറി പ്രത്യക്ഷപ്പെടുന്ന സുന്ദരമായ ബാറ്റിംഗ് ….

കഴിഞ്ഞ സീസണിൽ തന്നെ ആ സ്ഥിരത ദേവദത്ത് വ്യക്തമാക്കുന്നുണ്ട് .പല വൺ സീസൺ അത്ഭുതങ്ങളെയും നമ്മൾ ഈ പൂരത്തിൽ വീക്ഷിച്ചിട്ടുണ്ട് അവിടെ പടിക്കൽ ആദ്യ സീസണിലെ പോരായ്മകൾ രണ്ടാം സീസണിന്റെ തുടക്കത്തിൽ തന്നെ നികത്തി നൽകുന്ന ആ പ്രതീക്ഷകൾ ചെന്നെത്തുന്നത് ഇന്ത്യയുടെ ഭാവി ഓപ്പണർ എന്ന ആ നീല കുപ്പായത്തിലേക്ക് തന്നെയാണ് …..

Leave a comment