Cricket IPL IPL2021 Top News

ധവാൻ എന്ന വിശ്വസ്തൻ

April 21, 2021

ധവാൻ എന്ന വിശ്വസ്തൻ

ഡൽഹിയുടെ മറ്റൊരു വിജയത്തിന് കൂടി അയാൾ കാരണക്കാരനാവുകയാണ് .മുംബൈയിലെ പോലുള്ള ഒരു ട്രൂ പിച്ചിൽ നിന്ന് ചെന്നൈയിലേക്ക് വരുമ്പോഴും നേരിട്ട ആദ്യ ബോൾ തന്നെ ബോൾട്ടിനെ ബാക്ക്വാർഡ് പോയിന്റിലൂടെ ബൗണ്ടറി നേടിയിട്ടുള്ള തുടക്കം. പിന്നീട് ടൈമിംഗ് കിട്ടാതെ പതറുമ്പോഴും മോശം ബോളുകൾ ബൗണ്ടറിയിലേക്കെത്തിച്ചു സമ്മർദം അകറ്റുന്ന കാഴ്ച്ച .ഡൽഹി ഇന്നിങ്സിലെ രണ്ടാമത്തെ ടൈം ഔട്ടിന് ശേഷം മത്സരം എങ്ങോട്ടു വേണമെങ്കിലും തിരിയും എന്നുള്ള സാഹചര്യത്തിൽ 14 ആം ഓവറിലെ ചഹറിന്റെ ആദ്യ രണ്ടു ബോളുകളിൽ നേടിയ സിക്‌സും ഫോറും വളരെ നിർണായകമായിരുന്നു ..

ആ ഫ്രീ ഫ്‌ളോയിങ് ധവാൻ ഒന്നുമല്ലായിരുന്നു ഇന്നലെ …
അപ്പോഴും ടീമിനെ വിജയിപ്പിക്കാനുള്ള ക്രൂഷ്യൽ റൻസുകൾ തന്നെയായിരുന്നു ആ 45….

Leave a comment

Your email address will not be published. Required fields are marked *