Cricket IPL IPL2021 Top News

IPL 2021: തല ഉയർത്തി നടക്കാൻ അയാൾക്ക് വേണ്ടി വന്ന കഠിനാധ്വാനം ചെറുതായിരിക്കില്ല

April 16, 2021

IPL 2021: തല ഉയർത്തി നടക്കാൻ അയാൾക്ക് വേണ്ടി വന്ന കഠിനാധ്വാനം ചെറുതായിരിക്കില്ല

ഇങ്ങെനെയൊരു ദിനം അയാൾ എത്ര മാത്രം ആഗ്രഹിച്ചു കാണും ,ഇതിന് വേണ്ടി അയാൾ എത്ര കഠിനമായി പരിശീലിച്ചു കാണും .പലപ്പോഴും തന്നാൽ തന്റെ ടീം തോൽക്കുന്ന ദിനങ്ങളിൽ ഉറക്കം വരാതെ അയാൾ നേരം വെളുപ്പിച്ച എത്ര രാത്രികൾ കാണും ……
എന്നും പരിഹാസ വാക്കുകളാൽ വേട്ടയാടപ്പെടുന്ന ആ മനസ്സ് ഒരുപാട് ആശിച്ചു കാണും മാൻ ഓഫ് ദി മാച്ചിന്റെ പ്രൗഡിയുമായി നടന്നകലുന്ന ആ രംഗം …
ഡൽഹിയുടെ ടോപ് ഓർഡറിനെ തന്റെ ആദ്യ സ്പെല്ലിൽ തന്നെ ഉനദ്ഘട്ട് കെട്ടുകെട്ടിക്കുകയാണ്. അവിടെ പിച്ചിന്റെ മിഡിലിൽ സ്ഥിരമായി ബോളുകൾ വർഷിക്കുമ്പോൾ തന്റെ വാരിയേഷൻസുകളെ പിച്ചും അകമഴിഞ്ഞു സഹായിക്കുകയാണ് ,കഴിഞ്ഞ കളിയിൽ അന്യം നിന്ന ഏർളി വിക്കറ്റ്‌സ് അയാൾ നൽകുമ്പോൾ ഡൽഹി ബാക്‌ഫുട്ടിലേക്ക് സഞ്ചരിക്കുന്ന നിമിഷങ്ങൾ …
അവിടെയും അയാളുടെ രണ്ടാം സ്പെല്ലിൽ സംശയം ജനിപ്പിക്കുന്നവരുണ്ട് ,അവരുടെ ആശങ്കകളെ കാറ്റിൽ പറത്തി കളിയുടെ പത്താമത്തെ ഓവറിൽ തന്റെ സ്പെൽ പൂർത്തിയാക്കി മടങ്ങുമ്പോൾ അതൊരു വിന്നിങ് സ്പെൽ ആക്കി അദ്ദേഹം മാറ്റുകയാണ് …
തുടർന്ന് ബാറ്റുമായി ഇറങ്ങുന്ന ആ നിർണായക നിമിഷത്തിൽ മോറിസ്സു പോലും താളം കണ്ടെത്താൻ വിഷമിക്കുമ്പോൾ ഒരു ബോളിനെ സ്റ്റാൻഡ്‌സിലേക്കയാൾ അടിച്ചകറ്റി രാജസ്ഥാനെ കളിയിലേക്ക് തിരിച്ചു കൊണ്ടു വരുന്നുണ്ട് …
അതെ ഇന്നലെ അദ്ദേഹത്തിന്റെ ദിവസമായിരുന്നു എന്നും കുത്തു വാക്കുകളാൽ വേട്ടയാടപ്പെട്ടവൻ തലയുയർത്തി മടങ്ങിയ ദിനം
ഇതൊരു തുടക്കമാവട്ടെ ….
ഒരുപാട് പേരെ പ്രചോദിപ്പിക്കാൻ സാധിക്കുന്ന തുടക്കം ….
Leave a comment