European Football Foot Ball Top News

ഒരു നാണക്കേടിന് പ്രതികാരം ചെയ്യാൻ ലിവർപൂളിന് സാധിക്കുമോ ??

April 10, 2021

ഒരു നാണക്കേടിന് പ്രതികാരം ചെയ്യാൻ ലിവർപൂളിന് സാധിക്കുമോ ??

പ്രീമിയർ ലീഗിൽ ഇന്ന് ലിവർപൂൾ ആസ്റ്റൺ വില്ലക്ക് ആതിഥേയത്വം ഒരുക്കും. ലീഗിൽ കഴിഞ്ഞ തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ടിനെതിരെ ഏഴു ഗോളുകൾക്കാണ് വില്ല ജയിച്ചു കയറിയത്. ഒരു ചാമ്പ്യൻ ടീം ഏറ്റുവാങ്ങുന്ന ഏറ്റവും കനത്ത തോൽവിയായി അത് അറിയപ്പെടുകയും ചെയ്തു.

പ്രതികാരത്തെക്കാൾ ഉപരി ആദ്യ നാലിൽ ഇടം പിടിക്കുകയായിരിക്കും ക്ളോപ്പിന്റെ മുൻഗണന. ഏഴാം സ്ഥാനത്താണെങ്കിലും നാലാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമിനെക്കാൾ വെറും 3 പോയിന്റ് പുറകിൽ മാത്രമാണ് ലിവർപൂൾ. റയലിനോട് ഏറ്റ കനത്ത തോൽവി, അവരുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിച്ചതിനാൽ, ടോപ് ഫോർ ഫിനിഷ് ലിവർപൂളിന് അത്യന്തപേക്ഷിതമാണ്.

ജാക്ക് ഗ്രെലിഷ് പരിക്ക് പറ്റി പുറത്തിരിക്കുന്നത് വില്ലക്ക് വലിയ ക്ഷീണമാകും. വേറെ കാര്യമായ പരിക്കുകൾ ഒന്നും വില്ലയെ അലട്ടുന്നില്ല. റയലുമായി ഏറ്റുമുട്ടിയ ടീമിൽ നിന്ന് കാര്യമായ മാറ്റം ലിവർപൂളിൽ വരാൻ സാധ്യത ഇല്ല. പക്ഷെ കീറ്റക്ക് പകരം വൈനാൽഡവും, മാനെക്ക് പകരം ജോട്ടയും സ്റ്റാർട്ട് ചെയ്യാനുള്ള സാധ്യതയെ തള്ളിക്കളയാനും പറ്റില്ല.

#premierleague #LIVAVL #liverpool

Leave a comment