Cricket Editorial IPL IPL2021 Top News

IPL 2021 – ‘The deadly combo’

April 10, 2021

IPL 2021 – ‘The deadly combo’

ഇവർ ഒരുമിച്ചു ഫോമിലേക്കുയരുന്ന ദിനങ്ങളിൽ ബൗളർ ആയി പിറന്നവർ സ്വയം ശപിച്ചു പോയാൽ അത്ഭുതപ്പെടാനില്ല …
ഒരു മത്സരവുമായി ഒറ്റയ്ക്കു കടന്നു കളയാൻ പ്രാപ്തിയുള്ളവർ ,എതിർ നായകന്റെ ഫീൽഡ് പ്ളേസ്മെന്റുകളെ അൺ ഓർത്തോഡോക്സ് ഷോട്ടുകളാൽ പൊളിച്ചടുക്കുന്ന 360 ഡിഗ്രി കളി കയ്യിലുള്ളവർ …
അതെ ഓപ്പണിങ്ങിലെക്കിറങ്ങാൻ കോഹ്ലി തീരുമാനിക്കുമ്പോൾ മാക്സ്വെല്ലിലൂടെ അയാൾ ഉറപ്പു വരുത്തുകയാണ് ഒരു യുദ്ധവും മിഡിലിൽ ഡിവില്ലിയേഴ്സ് ഒറ്റയ്ക്ക് നയിക്കേണ്ടി വരില്ലെന്ന് …
ഐപിൽ ൽ വലിയ ഇമ്പാക്ട് സൃഷ്ടിക്കാൻ കഴിയാതെ വരുമ്പോഴും കോടികളുമായി ഐപിൽ ഫ്രാഞ്ചൈസികൾ മാക്സിക്ക് പുറകെ സഞ്ചരിക്കുന്നത് എതിർ ടീമിനെ ഒറ്റക്ക് തകർത്തെറിയാനുള്ള ആയുധങ്ങൾ അയാളിൽ നിറഞ്ഞു നിൽക്കുന്നുണ്ടെന്ന വ്യക്തമായ ധാരണക്ക് പുറത്താണ് …
ഒരുപക്ഷെ ഇതായേക്കാം അയാളുടെ സീസൺ …
കോഹ്‌ലിയിൽ തുടങ്ങുമ്പോൾ മാക്സിയും ഡിവില്ലിയേഴ്സും ഒന്നിക്കുന്ന മിഡിൽ ഓർഡർ ,ഫിനിഷർ റോളിൽ ക്രിസ്ത്യനെയോ ,ജാമിസനെയോ ഇറക്കി വിടുമ്പോൾ അവർക്ക് എത്തിപിടിക്കാനാവാത്ത ടാർഗെറ്റുകൾ സൃഷ്ടിക്കാൻ ഏതൊരു എതിരാളികളും പാടു പെടും ..
#IPL2021 #rcb #ABD #maxwell
Leave a comment

Your email address will not be published. Required fields are marked *