Cricket IPL IPL2021 Top News

കോവിഡ് ചൂടിൽ IPL 2021

April 8, 2021

കോവിഡ് ചൂടിൽ IPL 2021

കോവിഡ് വ്യാപനം ഐ.പി.ൽ നു ഭീഷണിയാകുന്നു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓൾ റൗണ്ടർ ഡാനിയേൽ സാംസ് ആണ് രോഗബാധിതനായ പുതിയ താരം. ഇതോടെ കോവിഡ് പിടിപെടുന്ന നാലാമത്തെ താരമായി സാംസ് മാറി. നേരത്തെ ഡൽഹിയുടെ അക്‌സർ പട്ടേൽ, ബാംഗ്ലൂരിന്റെ തന്നെ ദേവദത്ത് പടിക്കൽ, കൊൽക്കത്തയുടെ നിതീഷ് റാണ എന്നിവരും രോഗബാധിരായിരുന്നു.

ഏപ്രിൽ 3 നു മാത്രമാണ് ഓസ്‌ട്രേലിയക്കാരനായ സാംസ് ഇന്ത്യയിൽ എത്തുന്നത്. കോവിഡ് നെഗറ്റീവ് ആയി ഇന്ത്യയിൽ വന്ന താരം ഇവിടുത്തെ സമ്പർക്കം മൂലം രോഗബാധിതനായതാണ്. അകെ ഉള്ള ആശ്വസം പടിക്കൽ ക്വാറന്റൈൻ കഴിഞ്ഞ ബയോ ബബ്ബിളിൽ പ്രവേശിച്ചു എന്നുള്ളതാണ്. ഏപ്രിൽ 9 നു തുടങ്ങി മെയ് 30 നു അവസാനിക്കുന്ന ഈ സീസൺ, വിശ്രമമില്ലാത്ത ഫിക്സ്ചർ കൊണ്ട് വിമര്ശനവിധേയമാണ്. ഇത് രോഗവ്യാപനം കൂടാനുള്ള സാധ്യത വർധിപ്പിച്ചേക്കാം.

Leave a comment