European Football Foot Ball Top News

ലുക്കാക്കുവിന് ഗോൾ &അസിസ്റ്റ്; ജയത്തോടെ ഇന്ററിന് 11 പോയിന്റ് ലീഡ്

April 8, 2021

ലുക്കാക്കുവിന് ഗോൾ &അസിസ്റ്റ്; ജയത്തോടെ ഇന്ററിന് 11 പോയിന്റ് ലീഡ്

ഇറ്റാലിയൻ ലീഗിൽ ഇന്റർ മിലാൻ കിരീടത്തിലേക്ക്. 2012 നു ശേഷം അങ്ങനെ യുവന്റസിന് ലീഗ് കിരീടം നഷ്ടമാകും എന്ന് ഏറെക്കുറെ ഉറപ്പായി. സസുവോളയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്റർ ലീഡ് നില 11 ആയി ഉയർത്തി. 29 മത്സരങ്ങൾ പിന്നിടുമ്പോൾ 71 പോയിന്റുമായി ഇന്റർ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള മിലാന് 60 പോയിന്റും മൂന്നാം സ്ഥാനത്തുള്ള യുവക്ക് 59 പോയിന്റുമാണ് ഉള്ളത്.

ലുക്കാക്കുവാണ് കഴിഞ്ഞ മത്സരത്തിലെ വിജയശില്പി. ആഷ്ലി യങിന്റെ മനോഹരമായ ക്രോസ്സ് ഹെഡ് ചെയ്തു പത്താം മിനുട്ടിൽ തന്നെ ഇന്റർ മുന്നിൽ എത്തിയിരുന്നു. കൌണ്ടർ അറ്റാക്കിങ്ങിൽ ലുക്കാക്കു നൽകിയ പാസ് സ്വീകരിച്ചു ലൗറ്ററോ മാർട്ടിനെസ്[67′] ലീഡ് ഉയർത്തി. കളിയുടെ അവസാന നിമിഷങ്ങളിൽ ഹമീദ് ട്രവോരയിലൂടെ [85′] സസുവോളോ ഒരണ്ണം തിരിച്ചടിച്ചെങ്കിലും ഇന്റർ വിജയം കൈക്കലാക്കി.

Leave a comment