Cricket Editorial European Football Foot Ball Top News

ഇത് കെയ്‌ലർ നവാസ് നൽകിയ വിജയം !!

April 8, 2021

ഇത് കെയ്‌ലർ നവാസ് നൽകിയ വിജയം !!

രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പി.സ്.ജി ബയേണിനെ അവരുടെ തട്ടകത്തിൽ തോല്പിച്ചത്. ചാമ്പ്യൻസ് ലീഗിൽ ഗോൾ ശരാശരി ഏറ്റവും അധികമുള്ള രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഗോൾ മഴ എല്ലാവരും പ്രതീക്ഷിച്ചതാണ്. എന്നാൽ സ്കോർ ലൈൻ സൂചിപ്പിക്കുന്ന പോലത്തെ മത്സരമല്ല ഇന്നലെ നടന്നത്. ലെവൻഡോസ്‌കി, ഗനാർബി എന്നിവർ ഇല്ലാതെ ഇറങ്ങിയിട്ടും ചുരുങ്ങുയിത് ഒരു അഞ്ചു ഗോളെങ്കിലും ബയേൺ അടിക്കേണ്ടതായിരുന്നു. കിമ്മിച്ചും മുള്ളറും അത്ര തീവ്രമായാണ് കളിച്ചത്. പക്ഷെ ഗോൾ മാത്രം അന്ന്യം നിന്നു. ഒരേ ഒരു കാരണം – കെയ്‌ലർ നവാസ് !!

64 % ബോൾ കൈവശം വെച്ചതും ബയേൺ ആണ്. പോസ്റ്റിലേക്ക് 35 ഷോട്ടുകൾ ബയേൺ പായിച്ചപ്പോൾ പി.സ്.ജി പായിച്ചത് വെറും 6. ലക്ഷ്യത്തിലേക്ക് വന്ന 10 സുപ്രധാന ഷോട്ടുകളാണ് നവാസ് തടഞ്ഞു നിറുത്തിയത്. അതിൽ 6 ഷോട്ടുകൾ ബോക്സിനുള്ളിൽ നിന്ന് പായിച്ചവയാണ്. ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഏറ്റവും കൂടുതൽ സേവുകൾ നടത്തുന്ന ഗോളി എന്ന മാനുവൽ നോയറുടെ റെക്കോഡിന് ഒപ്പം, കഴിഞ്ഞ മത്സരത്തോടെ നവാസ് എത്തുകയും ചെയ്തു.

ബാഴ്സലോണക്കെതിരായും ഇതേ ആവേശത്തിലാണ് നവാസ് വലകാത്തതു. ഒമ്പത് സുപ്രധാന സേവുകളാണ് ടീമിന് വേണ്ടി അദ്ദേഹം നടത്തിയത്. ‘He is criminally underrated”

Leave a comment

Your email address will not be published. Required fields are marked *