European Football Foot Ball Top News

എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ചെൽസി പോർട്ടോയെ മറികടന്നു

April 8, 2021

എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ചെൽസി പോർട്ടോയെ മറികടന്നു

സെമി ഫൈനലിലേക്ക് ചെൽസി ഒരുപടി കൂടി അടുത്തു. പോർച്ചുഗലിൽ വച്ച് പോർട്ടോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അവർ മാറിടന്നു. മേസൺ മൗണ്ടും ബെൻ ചിൽവെല്ലുമാണ് ചെൽസിക്കായി വലചലിപ്പിച്ച താരങ്ങൾ. രണ്ടു പേരുടെയും ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗോളുകളായിരുന്നു അവ. ചാമ്പ്യൻസ് ലീഗിലെ ചെൽസിയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറെർ ആയി മൌണ്ട് മാറുകയും ചെയ്തു.

33 ആം മിനുട്ടിൽ ആയിരുന്നു മൗണ്ടിന്റെ ഗോൾ. ജോർജ്ജിഞ്ഞോ നൽകിയ പാസ് അതിമനോഹരമായി കാലിൽ ഒതുക്കി മൌണ്ട് പായിച്ച ഷോട്ടിന് ഗോളിക്ക് മറുപടി ഇല്ലായിരുന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ചെൽസി നടത്തിയ കൌണ്ടർ അറ്റാക്കിങ് ആണ് ചിൽവെല്ലിന്റെ ഗോളിൽ കലാശിച്ചത്.

Leave a comment