European Football Foot Ball Top News

യൂറോപ്യൻ ത്രില്ലറിൽ പി.സ്.ജി; എമ്പാപ്പെക്ക് ഡബ്ബിൾ

April 8, 2021

യൂറോപ്യൻ ത്രില്ലറിൽ പി.സ്.ജി; എമ്പാപ്പെക്ക് ഡബ്ബിൾ

എല്ലാവരും കാത്തിരുന്ന യൂറോപ്യൻ ത്രില്ലറിൽ ബയേൺ മ്യൂണിക്കിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പി.സ്.ജി. പരാജയപ്പെടുത്തി. മ്യൂണിക്കിൽ നടന്ന മത്സരത്തിൽ കെയ്‌ലിൻ എമ്പാപ്പെയുടെ ഇരട്ട ഗോളിന്റെ പിൻബലത്തിലാണ് ഫ്രഞ്ച് ചാമ്പ്യന്മാർ വിജയിച്ചു കയറിയത്. മൂന്ന് എവേയ് ഗോളുകൾ വഴങ്ങിയ ബയേൺ ഇതോടെ പരുങ്ങലിൽ ആയി. കൂടുതൽ ആത്മവിശ്വാസത്തോടെ രണ്ടാം പാദ മത്സരത്തിനെ പി.സ്.ജി ക്ക് നേരിടാനും സാധിക്കും.

കളിയുടെ മൂന്നാം മിനുട്ടിൽ തന്നെ എമ്പാപ്പെ സ്കോറിന് ആരംഭിച്ചു. നെയ്മർ നൽകിയ പാസ് സാക്ഷാൽ മാനുവൽ നോയേറുടെ കാലിനടിയിലൂടെ ഷോട്ട് പായിച്ചു വലചലിപ്പിച്ചു. 33 ആം മിനുട്ടിൽ പി.സ്.ജി ലീഡ് വർധിപ്പിച്ചു. ഓഫ് സൈഡ് ട്രാപ് മറികടന്ന ബ്രസീലിയൻ ഡിഫൻഡർ മാർകിഞൊസ് ആണ് ഇത്തവണ നോയറെ മറികടന്നത്. ജോഷുവ കിമ്മിച്ചിന്റെ അളന്നു മുറിച്ച രണ്ടു ക്രോസ്സുകൾ ബയേണിന് സമനില  നൽകി. ആദ്യ ക്രോസ്സ് ചോപ്പോ മോട്ടിങ് ഹെഡ്ഡ്റിലൂടെ ഗോൾ ആക്കിയപ്പോൾ, രണ്ടാമത്തെ ക്രോസ്സ് വഴി വലചലിപ്പിച്ചത് തോമസ് മുള്ളർ ആയിരുന്നു.

പക്ഷെ എംബാപ്പ ഒരുക്കിയ ഒരു മനോഹരനിമിഷത്തിൽ ബയേണിന് അടിയറവ് പറയേണ്ടി വന്നു. ബോട്ടെങ്ങിനെ ഡ്രിബ്ബിൽ ചെയ്തു പായിച്ച ഷോട്ട് നോയറിനെ നോക്ക് കുത്തിയാക്കി വലയിലേക്ക്. നോയർ വരെ കയ്യടിച്ചു പോയ നിമിഷമായിരുന്നു അത്. എംബാപ്പയുടെ രണ്ടു ഗോളുകളും കൌണ്ടർ അറ്റാക്കിങ്ങിലാണ് പിറന്നത്.

Leave a comment