Foot Ball Top News

സിറ്റിയുമായുള്ള കരാർ 2025 വരെ ഡി ബ്രൂയ്‌ന നീട്ടി

April 7, 2021

സിറ്റിയുമായുള്ള കരാർ 2025 വരെ ഡി ബ്രൂയ്‌ന നീട്ടി

നല്ലൊരു പ്രതിഭ മാത്രമല്ല കൂറുള്ള ഒരു നല്ല മനുഷ്യൻ കൂടിയാണ് താൻ എന്ന്ബെൽജിയം താരം കെവിൻ ഡി ബ്രൂയ്‌ന തെളിയിച്ചിരിക്കുന്നു. 2015 ൽ ജർമൻ ക്ലബ് ആയ വൂൾസ്ബർഗിൽ നിന്ന് വന്ന കെവിൻ അന്ന് തൊട്ട് സിറ്റിയുടെ അഭിവാജ്യ ഘടകമാണ്. ടോണി ക്രൂസ് കഴിഞ്ഞാൽ ലോകത്തെ ഏറ്റവും മികച്ച മധ്യനിരതാരമായും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്.

ഒരു സൂപ്പർ ഏജന്റും പ്രതിനിധികരിക്കാൻ ഇല്ലാതെയാണ് ഈ കരാറിൽ കെവിൻ ഒപ്പ് വെച്ചത്. ആ കാര്യത്തിലും കെവിൻ വേറിട്ട് നിൽക്കുന്നു. ഇതോടെ സ്റ്റെർലിങ്, സ്റ്റോൺസ് എന്നീ താരങ്ങളുമായും കരാർ പുതുക്കാം എന്ന സിറ്റിയുടെ പദ്ധതിക്ക് ശക്തി പകരും.

ഗാർഡിയോളയുമായുള്ള അടുപ്പമാണ് തന്നെ കരാർ നീട്ടാൻ പ്രേരിപ്പിച്ചത് എന്ന് കെവിൻ വെളിപ്പെടുത്തി. 29 വയസുള്ള കെവിൻ ഇത് വരെ ലീഗിൽ മാത്രം 77 അസിസ്റ്റുകളാണ് സിറ്റിക്ക് വേണ്ടി നടത്തിയത്. ചാമ്പ്യൻസ് ലീഗ് ഒഴികെ എല്ലാ കിരീടങ്ങളും സിറ്റിയുമായി നേടുകയും ചെയ്തു. ഈ വര്ഷം ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിടുന്ന സിറ്റിക്ക് ഈ വാർത്ത നൽകുന്ന ആത്മ വിശ്വാസം ചെറുതല്ല.

Leave a comment