European Football Foot Ball Top News Uncategorised

ഹാലണ്ടിന്‍റെ പിതാവും മിനോ റയോളയും ബാഴ്സലോണ എയര്‍ പോര്‍ട്ടില്‍ ത്രിലടിച്ച് ആരാധകര്‍

April 1, 2021

ഹാലണ്ടിന്‍റെ പിതാവും മിനോ റയോളയും ബാഴ്സലോണ എയര്‍ പോര്‍ട്ടില്‍ ത്രിലടിച്ച് ആരാധകര്‍

എർലിംഗ് ഹാലാൻഡിന്റെ പിതാവ് ആൽഫ്-ഇഞ്ചും ഏജന്റ് മിനോ റയോളയും സ്പാനിഷ് ക്ലബുമായി ചർച്ചയ്ക്കായി ബാഴ്‌സയിലെത്തിയതായി സ്‌പോർട്ട് റിപ്പോർട്ട് ചെയ്തു.ഡോർട്മണ്ട് സ്‌ട്രൈക്കർക്കുള്ള കരാർ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടക്കുമ്പോൾ ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ടയുടെ പ്രതിനിധി എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നു എന്നും ഇരുവരും തങ്ങളുടെ സൌഹൃദം  വച്ചതായും വാര്‍ത്തകള്‍ ഉണ്ട്.

 

ചെല്‍സി,റയല്‍ മാഡ്രിഡ്,യുണൈറ്റഡ്,മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ താരത്തെ വിടാതെ പിന്തുടരുന്നുണ്ട്.ഹാലണ്ടിനെ പോലൊരു  വില കൂടിയ താരത്തിനെ കട ബാധ്യതയില്‍ മുങ്ങിയിരിക്കുന്ന ബാഴ്സലോണ എങ്ങനെ സൈന്‍ ചെയ്യുമെന്നതും കാത്തിരുന്നു കാണണം.താന്‍ ക്ലബ് പ്രസിഡണ്ട് ആയി സ്ഥാനമേറ്റതും ഹാലണ്ടിനെ ഒരു പക്ഷേ സൈന്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ ലപ്പോര്‍ട്ടയെ ബാഴ്സ ആരാധകര്‍ നെഞ്ചിലേറ്റും എന്ന കാര്യത്തില്‍ ഉറപ്പാണ്.

Leave a comment