Cricket IPL Top News

സൺറൈസേഴ്‌സ് സർപ്രൈസ് – മിച്ചൽ മാർശിന്‌ പകരം ജേസൺ റോയി

March 31, 2021

സൺറൈസേഴ്‌സ് സർപ്രൈസ് – മിച്ചൽ മാർശിന്‌ പകരം ജേസൺ റോയി

വ്യക്തിപരമായ കാരണങ്ങളാൽ ഈ വർഷത്തെ ടി 20 കാർണിവലിൽ നിന്ന് ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ആയ മിച്ചൽ മാർഷ് പിന്മാറിയിരുന്നു. ഏറെ നടുക്കത്തോടെ ആണ് സൺറൈസേഴ്‌സ് ആരാധകർ ആ വാർത്ത സ്വീകരിച്ചത്. എന്നാൽ താരത്തിന് പകരക്കാരനെ വളരെ പെട്ടന്ന് തന്നെ ടീം മാനേജ്‌മന്റ് കണ്ടെത്തിയിരിക്കുന്നു. ഇംഗ്ലീഷ് ഓപ്പണിങ് ബാറ്റ്സ്മാൻ ജേസൺ റോയി ആയിരിക്കും ആ വിടവ് നികത്തുക.

കെയ്ൻ വില്യംസൺ, ഡേവിഡ് വാർണർ, ജോണി ബയേർസ്റ്റോ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയിലേക്ക് റോയി കൂടെ കടന്നു വരുന്നത് ഹൈദരാബാദ് ബാറ്റിംഗ് നിരയെ ശക്തമാക്കും. കഴിഞ്ഞ 5 അന്താരാഷ്ട്ര ടി 20 മത്സരങ്ങളിൽ 132 സ്ട്രൈക്ക് റേറ്റിൽ 144 റൺസ് എടുത്ത റോയി മികച്ച ഫോമിലുമാണ്.

പക്ഷെ മാർഷിനെ പോലൊരു ഓൾ റൗണ്ടറിനെ നഷ്ടപ്പെട്ടതും ടീമിന് തിരിച്ചടിയാകും.

Leave a comment