European Football Foot Ball Top News

ലെക്സമ്പെർഗ് 1 – 3 പോർച്ചുഗൽ; റൊണാൾഡോയ്ക്ക് അപൂർവ നേട്ടവും

March 31, 2021

ലെക്സമ്പെർഗ് 1 – 3 പോർച്ചുഗൽ; റൊണാൾഡോയ്ക്ക് അപൂർവ നേട്ടവും

ലോക കപ്പ് യോഗ്യത മത്സരത്തിൽ ലെക്സമ്പെർഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പോർച്ചുഗൽ പരാജയപ്പെടുത്തി. ദിയഗോ ജോട്ട [45+2′], റൊണാൾഡോ [50′], ജാവോ പാലിഞ്ഞ [80′] എന്നിവർ പോർചുഗലിനായി വല ചലിപ്പിച്ചു. ജെർസൺ റോഡ്രിഗ്സ്സ് [30′] ആണ് ലെക്സമ്പെർഗിനായി ആശ്വസ ഗോൾ നേടിയത്.

വിജയത്തോടെ 3 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി പോർച്ചുഗൽ ഗ്രൂപ്പ് എ യിൽ ഒന്നാം സ്ഥാനം നിലനിർത്തി. 2004 ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം എല്ലാ വർഷവും തുടർച്ചയായി രാജ്യത്തിനായി ഗോൾ നേടുന്ന താരം എന്ന അപൂർവ നേട്ടവും റൊണാൾഡോയെ തേടി എത്തി. രാജ്യാന്തര തലത്തിലെ അദ്ദേഹത്തിന്റെ 103 ആം ഗോളുമായിരുന്നു ഇത്.

 

Leave a comment

Your email address will not be published. Required fields are marked *