Foot Ball Top News

വമ്പൻ ജയവുമായി ബെൽജിയവും നെതെർലാൻഡ്‌സും

March 31, 2021

വമ്പൻ ജയവുമായി ബെൽജിയവും നെതെർലാൻഡ്‌സും

ലോക കപ്പ് യോഗ്യത മത്സരങ്ങളിൽ വമ്പൻ ജയവുമായി ബെൽജിയവും നെതെർലാൻഡ്‌സും. നെതർലൻഡ്‌സ്‌ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ജിബ്രാൾട്ടറെ പരാജയപെടുത്തിയപ്പോൾ 8 ഗോളുകളാണ് ബെൽജിയം ബെലറൂസ് വലക്കുള്ളിൽ അടിച്ചു കയറ്റിയത്. മെംഫിസ് ഡിപേയുടെ ഇരട്ട ഗോളുകളാണ് നെതെർലാൻഡ്‌സിന് ഈ വിജയം സമ്മാനിച്ചതെങ്കിൽ ഹാൻസ് വാനക്കാനും, ലിയോണാഡ്രോ ടോസ്‌സാർഡും ഇരട്ട ഗോളുകളുമായി ബെൽജിയം നിരയിൽ തിളങ്ങി നിന്നു.

ഇതോടെ 3 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ബെൽജിയം ഗ്രൂപ്പ് ഇ യിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. നെതർലൻഡ്‌സ്‌ ആകട്ടെ 3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഗ്രൂപ്പ് ജി യിൽ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരം സമനിലയിൽ ആയെങ്കിലും തുർക്കി ആണ് ഗ്രൂപ്പ് ജി യിൽ ഒന്നാമത്.

Leave a comment