കുറാന്റെ ചെറുത്തു നില്പ്പിനും ഇംഗ്ലണ്ടിനെ രക്ഷിക്കാൻ ആയില്ല; വിജയവും പരമ്പരയും ഇന്ത്യക്ക് സ്വന്തം
സുപ്രധാനമായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ 7 റൺസിന് ഇന്ത്യ പരാജയപ്പെടുത്തി. വിജയത്തോടെ മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഒന്നിനെതിരെ രണ്ടു മത്സരങ്ങൾ നേടി ഇന്ത്യ പരമ്പര സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 329 റൺസിന് ഓൾ ഔട്ട് ആയി. ഷിക്കാർ ധവാൻ [67], റിഷാബ് പന്ത് [78], ഹർദിക് പാണ്ട്യ[64] എന്നിവരുടെ അർദ്ധ സെഞ്ചുറിയുടെ ബലത്തിലായിരുന്നു ഇന്ത്യ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.എന്നാൽ 10 ബോളുകൾ ബാക്കി നിൽക്കെയായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ എറിഞ്ഞിട്ടത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ പിഴച്ചു. ഇരു ഓപ്പണർമാരും 28 റൺസ് ആയപ്പൊളേക്കും ഭുവനേശ്വർ കുമാറിന്റെ മുന്നിൽ മറുപടി ഇല്ലാതെ മടങ്ങി.ഡേവിഡ് മലനും [50], ബെൻ സ്റ്റോക്സും [35], ലിവിങ്സ്റ്റനും [36] എല്ലാം ചെറുത്തു നിൽപ്പിനു ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ ഇന്ത്യ വിക്കറ്റ് വീഴ്ത്തി. അവസാനം സാം കുറന്റെ [95′] വെടിക്കെട്ടിന് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചെങ്കിലും 7 റൺസ് അകലെ അവർ വീണു പോയി. 4 വിക്കറ്റ് എടുത്ത ശർഡുൾ ട്ടാക്കൂറും 3 വിക്കറ്റ് എടുത്ത ഭുവനേശ്വറും ഇന്ത്യൻ ബൗളിംഗ് നിരയിൽ തിളങ്ങി.