Foot Ball Top News

ഫ്രാൻസ് 2 – 0 കസാഖ്സ്താൻ

March 28, 2021

ഫ്രാൻസ് 2 – 0 കസാഖ്സ്താൻ

ലോക കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഫ്രാൻസ് കസാഖ്‌സ്താനെ തോൽപ്പിച്ചു. ഇതോടെ ഗ്രൂപ്പ് ഡി യിൽ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 4 പോയിന്റുമായി ഫ്രാൻസ് ലീഡ് ചെയ്യുന്നു. ഒസുമ ഡെബെലെ ആണ് ആധിഥേയർക്കായി സ്കോർ ഷീറ്റ് ഓപ്പൺ ചെയ്തത് [19′]. 2018 നു ശേഷം ഫ്രാൻസിനായി താരം നേടുന്ന ആദ്യ ഗോളാണെന്ന് വിശേഷവും ഇതിനുണ്ട്. സെർഹി മാല്യിയുടെ ഓൺ ഗോളും കൂടി ആയപ്പോൾ[44′] കസാഖ്സ്താൻ ലോക ചാമ്പ്യന്മാർക്ക് മുന്നിൽ മുട്ട് മടക്കി.

Leave a comment