Editorial Foot Ball Top News

ലോക ശക്തികൾക്ക് മുന്നറിയിപ്പുമായി തുർക്കി

March 28, 2021

ലോക ശക്തികൾക്ക് മുന്നറിയിപ്പുമായി തുർക്കി

ലോക കപ്പ് യൂറോപ്യൻ യോഗ്യത മത്സരങ്ങളിൽ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന ടീമായി തുർക്കി മാറുന്നു. ഒരു യൂറോപ്യൻ ബി ടീം എന്നതിൽ ഉപരി പരമ്പരാഗത ശക്തികളായ നെതർലൻഡ്‌സ്‌ പോലുള്ള ടീമുകൾക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ അവർക്ക് സാധിക്കുന്നു. ഗ്രൂപ്പ് ജി യിൽ കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ചു തുർക്കി ഒന്നാം സ്ഥാനത്താണ്. രണ്ടു കളികളിലുമായി അവർ അടിച്ചു കൂട്ടിയത് 7 ഗോളുകളും. ഡച്ച് പടയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് അടിയറവ് പറയിച്ചപ്പോൾ ഏർലിങ് ഹാലാൻഡ് നയിച്ച നോർവെയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ ഇന്നലെ പരാജയപ്പെടുത്തിയത്.

ലെസ്റ്ററിന്റെ സോയൻഷു, ലിവർപൂളിന്റെ ഒസാൻ കബാക്ക് എന്നിവർ നയിക്കുന്ന പ്രതിരോധം ദൃഡമാണ്. മധ്യനിരയിൽ എ.സി. മിലൻറെ ഹക്കാൻ ചാൽഹനോളു ചുക്കാൻ പിടിക്കുന്നു. മുന്നിൽ നിന്ന് നയിക്കുന്ന ഫെനർബച്ചേ താരം ബറാക് യിൽമാസ്‌ ഗോളുകൾ അനായാസം കണ്ടെത്താറുണ്ട്. ചെങ്കിസ് ഉണ്ടറിനെ പോലുള്ള പ്രതിഭയ്ക്ക് ടീമിൽ സ്ഥാനമില്ല എന്നുള്ളത് അവരുടെ സ്‌ക്വാഡിന്റെ ശക്തി വിളിച്ചോതുന്നു. വരുന്ന ഖത്തർ ലോക കപ്പിലും യൂറോ കപ്പിലും ആരാധകർ നോക്കി വെക്കേണ്ട ഒരു ടീം തന്നെയാണ് ഈ തുർക്കി.

Leave a comment