Cricket Cricket-International Top News

ബെയര്‍സ്റ്റോ ഷോ !!!!!!!

March 27, 2021

ബെയര്‍സ്റ്റോ ഷോ !!!!!!!

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം മല്‍സരത്തില്‍ ജയം നേടി കൊണ്ട് തങ്ങളുടെ പരമ്പര മോഹങ്ങള്‍ക്ക് വീണ്ടും ജീവന്‍ നല്‍കാന്‍ ഇംഗ്ലിഷ് പടക്ക് കഴിഞ്ഞു.ഇതോടെ  പരമ്പര സമനിലയായത് കൊണ്ട് അടുത്ത മല്‍സരത്തില്‍ ആവേശം കൊടികെട്ടും.

 

ഇന്നലെ ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് തീരുമാനം ഒരു തെറ്റാണ് എന്ന രീതിയില്‍ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റ് വീശി.സെഞ്ചുറി നേടിയ കെ എല്‍ രാഹുലും അര്‍ദ്ധ സെഞ്ചുറി നേടിയ വിരാട്ട് കോഹ്ലി,റിഷബ് പന്ത് എന്നിവര്‍ ഇന്ത്യന്‍ ഇന്നിങ്സ് 336 റണ്സില്‍ എത്തിച്ചു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ദൃഢ നിശ്ചയത്തോടെ ബാറ്റ് വീശിയപ്പോള്‍  ഇന്ത്യന്‍ ബോളര്‍മാര്‍ ആകെ തളരുന്ന കാഴ്ചയാണ് കണ്ടത്.സെഞ്ചുറി നേടിയ ജോണി ബെയര്‍സ്റ്റോ മല്‍സരത്തിലെ മാന്‍ ഓഫ് ദി  മാച്ച്.അര്‍ദ്ധ സെഞ്ചുറി നേടിയ ജേസണ്‍ റോയ്,ബെന്‍ സ്റ്റോക്ക്സ്  എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

Leave a comment