European Football Foot Ball Top News transfer news

ഇന്‍റര്‍ മിലാന്‍ താരം ബാഴ്സയുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ വീണ്ടും ഇടം നേടി

March 26, 2021

ഇന്‍റര്‍ മിലാന്‍ താരം ബാഴ്സയുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ വീണ്ടും ഇടം നേടി

നിലവില്‍ പല ട്രാന്‍സ്ഫര്‍ റൂമറുകളും കേള്‍ക്കുന്ന ബാഴ്സയില്‍ നിന്നും ഇതാ പുതിയൊരു റൂമര്‍.ഇന്‍റര്‍ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കുവിനെ ബാഴ്‌സലോണ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് സ്പാനിഷ് ക്ലബ് എന്നു വാര്‍ത്ത നല്‍കിയത് കാൽസിയോ മെർകാറ്റോയാണ്.

ഈ വേനൽക്കാലത്ത് ബെൽജിയം ഇന്റർനാഷണലിനെ ക്യാമ്പ് നൗവിലേക്ക് കൊണ്ടുവരാന്‍  റൊണാൾഡ് കോമാൻ ഏറെ ഉത്സുകനാണ്.അദ്ദേഹം തന്റെ ശിഷ്യന്‍ ആയ മെംഫിസ് ഡീപെയേ സൈന്‍ ചെയ്യുന്നതിന് നീക്കങ്ങള്‍ നടത്തുന്നതായും വാര്‍ത്തകള്‍ വന്നിട്ടുണ്ടായിരുന്നു.ഇന്‍റര്‍ മിലാന് വേണ്ടി 34 കളികളിൽ നിന്ന് 25 ഗോളുകൾ നേടിയ ലുക്കാക്കു മാഞ്ചസ്റ്റർ സിറ്റിയുമായും   ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്നുണ്ട്.ലൂക്കാക്കുവിനെ സൈന്‍ ചെയ്യാന്‍ കോമാന്‍ ഈ കഴിഞ്ഞ വിന്റര്‍ ട്രാന്‍സ്ഫറില്‍ ബാഴ്സയോട് പറഞ്ഞിരിന്നു എന്നാല്‍ ധനക്കമി മൂലം ക്ലബ് ഈ നീക്കം ഉപക്ഷിക്കുകയായിരുന്നു.

Leave a comment