Cricket Cricket-International Top News

ടി 20 ബാറ്റ്സ്മാന്‍ റാങ്കിങ്ങില്‍ മുന്നേറ്റം കാഴ്ചവച്ച് കോഹ്ലി,ശര്‍മ

March 25, 2021

ടി 20 ബാറ്റ്സ്മാന്‍ റാങ്കിങ്ങില്‍ മുന്നേറ്റം കാഴ്ചവച്ച് കോഹ്ലി,ശര്‍മ

അഹമ്മദാബാദിൽ ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പര 3-2 ന് സ്വന്തമാക്കിയ ഐസിസി പുരുഷ ടി 20  പ്ലെയർ റാങ്കിംഗിൽ മുന്നേറുന്ന ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ എന്നിവരും ഉൾപ്പെടുന്നു.

52 പന്തിൽ നിന്ന് പുറത്താകാതെ 80 റൺസ് നേടിയ കോഹ്‌ലി അഞ്ചാം ടി 20 യിൽ മികച്ച ഇന്നിങ്സ് കാഴ്ചവച്ചത് അദ്ദേഹത്തിന്റെ റാങ്കിങ് ഉയരാന്‍ വലിയ ഒരു കാരണം ആയി.അവസാന മല്‍സരത്തില്‍ രോഹിതിന്‍റെ പ്രകടനം മൂന്നു സ്ഥാനം ഉയര്‍ത്തി കൊണ്ട് പതിനാലാം സ്ഥാനത്തേക്ക് എത്തി.ശ്രേയസ് അയ്യർ അഞ്ച് സ്ഥാനങ്ങൾ ഉയർത്തി കൊണ്ട് കരിയറിലെ ഏറ്റവും മികച്ച 26 ആം സ്ഥാനത്തേക്ക് ഉയർന്നു.സൂര്യകുമാർ യാദവ്(66), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്(69) എന്നിവരും അതിവേഗ പുരോഗതി നേടി.

Leave a comment