Cricket Cricket-International Top News

ഇയോൺ മോർഗനും സാം ബില്ലിംഗ്സും കളിക്കുമോ എന്ന കാര്യത്തില്‍  സംശയം

March 25, 2021

ഇയോൺ മോർഗനും സാം ബില്ലിംഗ്സും കളിക്കുമോ എന്ന കാര്യത്തില്‍  സംശയം

പരിക്കേറ്റതിനെത്തുടർന്ന് വെള്ളിയാഴ്ച ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയോൺ മോർഗനും സാം ബില്ലിംഗ്സും കളിക്കുമോ എന്ന കാര്യത്തില്‍  സംശയം  ആണ്. ഒരു ബൗണ്ടറി നിർത്താൻ ബുദ്ധിമുട്ടുള്ള ഡൈവിംഗിനെ തുടർന്ന് ബില്ലിംഗ്സ് കോളർബോണിന് പരിക്കേറ്റപ്പോള്‍ വലതു കൈവിരലിനും ചൂണ്ടുവിരലിനുമിടയിൽ ഉള്ള വെബിങ് നഷ്ട്ടപ്പെട്ട മോര്‍ഗന് നാലു സ്റ്റിച്ചിങ് ആവശ്യമാണ്.

വെളിയാഴ്ച്ച താന്‍ ഒരിക്കലും  നൂറു ശതമാനം ആരോഗ്യവാന്‍ ആവുമെന്ന് തോന്നുന്നില്ല.പക്ഷേ ബാറ്റ് ഏന്താനുള്ള കരുത്തും ഊര്‍ജവും തനിക്കു ഉണ്ട് എന്നും സാമിന്‍റെ കാര്യത്തില്‍ ഇപ്പോഴും ഒന്നും പറയാന്‍ ആവില്ല എന്നും മോര്‍ഗന്‍ മല്‍സരശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞു.വരാനിരിക്കുന്ന മല്‍സരങ്ങളില്‍ പരമാവധി യുവ താരങ്ങള്‍ക്ക് അവസരം  നല്‍കും എന്നും മോര്‍ഗന്‍ വെളിപ്പെടുത്തി.

Leave a comment