European Football Foot Ball Top News transfer news

സല പോയാല്‍ സുവാരസിനെ ടീമില്‍ എത്തിക്കാന്‍ ലിവര്‍പ്പൂള്‍

March 25, 2021

സല പോയാല്‍ സുവാരസിനെ ടീമില്‍ എത്തിക്കാന്‍ ലിവര്‍പ്പൂള്‍

ഒരു പ്രോലിഫിക്ക് ഗോള്‍ സ്കോററിനായി ഇംഗ്ലിഷ് ക്ലബ് ലിവര്‍പ്പൂള്‍ നല്ല തിരച്ചില്‍ ആണ്.അവര്‍ പല ക്ലബില്‍ നിന്നും വില കുറഞ്ഞ താരത്തിനായി ശ്രമങ്ങള്‍ നടത്തുന്നുണ്ട്.ചെല്‍സി,മാഞ്ചസ്റ്റര്‍ സിറ്റി ,യുണൈറ്റഡ് എന്നിവര്‍ വില കൂടിയ താരങ്ങള്‍ ആയ ഹാലണ്ട്,സാഞ്ചോ എന്നിവരുടെ പിന്നില്‍ പോകുബോള്‍ ട്രാന്‍സ്ഫര്‍ കാര്യത്തില്‍ ലിവര്‍പ്പൂള്‍ അല്പം  വ്യതസ്ഥര്‍ ആണ്.

നിലവില്‍ വന്ന വാര്‍ത്ത അനുസരിച്ച് സ്ട്രൈക്കർ ലൂയിസ് സുവാരസിനായി ലിവർപൂൾ അറ്റ്ലെറ്റിക്കോ മാഡ്രിഡിന് ഒരു ഓഫർ നൽകുമെന്നാണ്.വാര്‍ത്ത നല്‍കിയിരിക്കുന്നത്  ഫിച്ചാജെസ്.കരിയറിലെ തുടക്കത്തിൽ സുവാരസ് റെഡ്സിനൊപ്പം വെറും നാല് സീസണുകളിൽ 69 പ്രീമിയർ ലീഗ് ഗോളുകൾ നേടി.സലാ ടീം വിടുകയാണെങ്കില്‍ സുവാരസ് തിരിച്ചുവരും എന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പാണ്.കുട്ടിഞ്ഞോ ലിവര്‍പ്പൂള്‍ വിട്ടത് മൂലം താരത്തിനെ വെറുക്കുന്നവർ ഉണ്ടെങ്കിലും സുവാരസിനെ ലിവര്‍പ്പൂള്‍ ഏറെ ഇഷ്ട്ടപ്പെടുന്നു.

 

Leave a comment