Cricket Cricket-International Top News

മല്‍സരത്തിന് ശേഷം വികാരദീനരായി പാണ്ഡ്യ സഹോദരന്മാര്‍

March 24, 2021

മല്‍സരത്തിന് ശേഷം വികാരദീനരായി പാണ്ഡ്യ സഹോദരന്മാര്‍

ചൊവ്വാഴ്ച നടന്ന ഏകദിന അരങ്ങേറ്റത്തിൽ തന്റെ ആദ്യ ഏകദിന അർദ്ധസെഞ്ച്വറി  പരേതനായ പിതാവിനായി സമർപ്പിച്ച് കൊണ്ട്  ക്രുനാൽ പാണ്ഡ്യ  ട്വീറ്റ് ചെയ്തു.തന്റെ ആദ്യ ഏകദിന അർദ്ധസെഞ്ച്വറി നേടിയതിന് ശേഷം പൊട്ടി കരഞ്ഞ താരവും അദ്ദേഹത്തിന്റെ സഹോദരന്‍ ആയ ഹര്‍ദ്ധിക്ക് പാണ്ഡ്യയും ഈ കഴിഞ്ഞ ജനുവരിയില്‍ അകാലചരമം അടഞ്ഞ തങ്ങളുടെ പിതാവിന്റെ സ്മരണ പുതുക്കി.

“എല്ലാ പന്ത് നേരിടുമ്പോളും താങ്കള്‍ ആയിരുന്നു എന്‍റെ മനസ്സില്‍.ഇത്രയും പിന്തുണ നല്‍കിയതിന് എനിക്കു ഒരു വാക്കും തന്നെ പറയാനില്ല.എന്‍റെ ഈ ഇന്നിങ്സ് താങ്കള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു.”ഇതായിരുന്നു ക്രൂനാളിന്‍റെ ട്വീറ്റ്.അതിനു ശേഷം സഹോദരന്‍ ഹര്‍ദ്ധിക്കും തന്റെ പിതാവിനെ അനുസ്മരിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.മല്‍സരത്തില്‍ ഹര്‍ദിക്കിന് ഒരു റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.

Leave a comment