Cricket Cricket-International Top News

ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തി ഇംഗ്ലണ്ട്

March 24, 2021

ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തി ഇംഗ്ലണ്ട്

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരേ 66 റൺസിന്റെ വിജയത്തോടെ ഏകദിന പരമ്പരയും സ്വന്തമാക്കാനുള്ള വലിയ ഒരു കാല്‍വെപ്പ് നടത്തി ടീം ഇന്ത്യ.അരങ്ങേറ്റക്കാരായ ക്രുനാൽ പാണ്ഡ്യയും പ്രസീദ് കൃഷ്ണയും മികച്ച ഡിബട്ട് മല്‍സരം കാഴ്ചവച്ചപ്പോള്‍ ഇംഗ്ലണ്ടിന് ആദ്യ മല്‍സരത്തില്‍ ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തേണ്ടി വന്നു.

ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച  ഇംഗ്ലണ്ട് തങ്ങളുടെ ലക്ഷ്യം 318 റണ്‍സ് ആക്കി കുറിച്ചു.ശിഖര്‍ ധവാന്‍ (98),വിരാട്ട് കോഹ്ലി (56),കെ എല്‍ രാഹുല്‍ (62),ക്രൂനാല്‍ പാണ്ഡ്യ(58) എന്നിവരുടെ ഇന്നിങ്സ് ആണ് ഇന്ത്യക്ക് ഒരു ഫൈറ്റിങ് ടോട്ടല്‍ നേടി കൊടുക്കാന്‍ സാധിച്ചത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒന്നാം വിക്കറ്റ് പാര്‍ട്ട്ണര്‍ഷിപ്പില്‍ തന്നെ 135 റണ്‍സ് നേടി കൊണ്ട്  തുടക്കം ഗംഭീരമാക്കി എങ്കിലും പ്രസിദ് കൃഷ്ണ,ശര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ തങ്ങളുടെ ബോളിങ് സ്പെലില്‍ ആറ് മുന്‍നിര ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാരുടെ വിക്കറ്റ് നേടി കൊണ്ട് മല്‍സരം ഇന്ത്യയുടെ വരുതിയിലേക്ക് വരുത്തി.

Leave a comment