ടൂഷലിന് പൂട്ടിടാന്‍ സിമിയോണി
ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16 പോരാട്ടത്തിന്റെ രണ്ടാം ഘട്ടത്തിനായി അറ്റ്ലെറ്റിക്കോ മാഡ്രിഡിനെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് ചെല്‍സി സ്വാഗതം ചെയ്യുന്നു.ആദ്യ പാദത്തില്‍ തങ്ങളുടെ ഹോമില്‍ തങ്ങളെ വരിഞ്ഞുമുറുക്കിയ ചെല്‍സിയെ ഇന്ന് സിമിയോണി എങ്ങനെ നേരിടും എന്നു കാത്തിരുന്ന് കാണണം.ആദ്യ ലെഗില്‍ ജീറൂഡ് നേടിയ വണ്ടര്‍ ഗോളില്‍ ആണ് മല്‍സരം ചെല്‍സി കൈപിടിയില്‍ ഒതുക്കിയത്.

ടൂഷലിന് കീഴില്‍ തോല്‍വി നേരിട്ടില്ല എന്ന റെകോര്ഡിന് ഇന്ന് ഏറെ പരീക്ഷണങ്ങള്‍ നേരിട്ടേക്കാം.നിലവില്‍ ലാലിഗയില്‍ ലീഡ് നില കുറഞ്ഞ അത്ലറ്റിക്കോ മാഡ്രിഡിന് സമ്മര്‍ദം ഏറി വരുകയാണ്.ഇനി ചാമ്പ്യന്‍സ് ലീഗില്‍ പുറത്തായാല്‍ സിമിയോണിക്ക് പല കടുത്ത നടപടികളും നേരിടേണ്ടി വരും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്നരക്ക് ആണ് മല്‍സരം.