Cricket Cricket-International Top News

കോഹ്ലിക്ക് ഇന്ത്യയെ രക്ഷിക്കാനായില്ല

March 17, 2021

കോഹ്ലിക്ക് ഇന്ത്യയെ രക്ഷിക്കാനായില്ല

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം  ടി20 മല്‍സരത്തില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് ജയം നേടി.ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-1 ഇന് ഇംഗ്ലണ്ട് ലീഡ് നേടി.അടുത്ത മല്‍സരം നാളെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ വച്ച് നടക്കും.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് തങ്ങളുടെ തീരുമാനത്തെ ന്യായീകരിക്കും വിധത്തില്‍ ഉള്ള പ്രകടനം ആയിരുന്നു കാഴ്ചവ്ച്ചത്.ഇന്ത്യയെ ഇരുപത് ഓവറിനുള്ളില്‍ 156 റണ്‍സിന് ഇംഗ്ലണ്ട് ഒതുക്കി.77 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കോഹ്ലി മാത്രമായിരുന്നു ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ ബാറ്റ്സ്മാന്‍.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് വളരെ ലാഘവത്തോടെ ആണ് സ്കോര്‍ ചേസിങ് നടത്തിയത്.52 പന്തില്‍ നിന്നും 83 റണ്‍സ് എടുത്ത ജോസ് ബട്ട്ലര്‍ ആണ് മാന്‍ ഓഫ് തി മാച്ച്.

Leave a comment