ബാഴ്സക്ക് വിജയം
ഒസാസുനക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയം നേടി കൊണ്ട് ബാഴ്സലോണ വീണ്ടും ലാലിഗ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി.മെസ്സി ഇരട്ട ഗോളും ഗ്രീസ്മാന്,ഓസ്കാര്‍ മിങ്ഗ്വെസ എന്നിവരുടെ ഗോളുകളുടെ പിന്‍ബലത്തില്‍ ബാഴ്സ നാല് ഗോളുകള്‍ നേടിയപ്പോള്‍ ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ റഫ മിര്‍ നേടിയ ഗോള്‍ മാത്രമായിരുന്നു ഒസാസുനക്ക് പറയാന്‍ ഉള്ള നേട്ടം.

പിഎസ്ജിക്കെതിരെ കാഴ്ച്ചവച്ച ലൈനപ്പ് കോമാന് തുടര്‍ന്നപ്പോള്‍ ബാഴ്സ മികച്ച രീതിയില്‍ ബില്‍ഡ് അപ് പ്ലേ ബാഴ്സ കാഴ്ചവച്ചു.ഒരു ഗോള്‍ മാത്രമേ നേടിയുള്ളൂ എങ്കിലും ഒസാസുന്ന താരങ്ങള്‍ ഇടയ്ക്കിടെ ടെര് സ്റ്റഗനെ പരീക്ഷിച്ചു കൊണ്ടിരുന്നു.പിഎസ്ജിക്കെതിരെ മെസ്സി നേടിയ ലോങ് റെഞ്ചര്‍ ഗോളിന് സാമ്യത തോന്നിക്കുന്ന വിധത്തിലാണ് ഈ മല്‍സരത്തിലെ അദ്ദേഹത്തിന്റെ രണ്ടു ഗോളുകളും.