മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഓഫര്‍ മോറിബ നിഷേധിച്ചാണ് ബാഴ്സയില്‍ തുടരുന്നത് എന്നു താരത്തിന്റെ പിതാവ്
2019 ല്‍ ഇലൈക്സ് മോറിബ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേരാന്‍ ഒരുങ്ങി എന്നും എന്നാല്‍ താന്‍ ആ നീക്കത്തെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചതായും താരത്തിന്റെ പിതാവ്.ഈ വർഷം തുടക്കത്തിൽ തന്നെ ബാഴ്സയ്ക്കായി സീനിയർ അരങ്ങേറ്റം കുറിച്ച മോറിബ, മാർച്ച് 6 ന് ഒസാസുനയ്ക്കെതിരെ 2-0 ന് ജയിച്ച് ക്ലബിനായി തന്റെ ആദ്യ ഗോൾ നേടിയതിന് ശേഷം വാര്‍ത്തകളില്‍ ഇടം പിടിച്ചു.

ബാഴ്സയുമായുള്ള ചര്‍ച്ച സാധ്യതകള്‍ വഴിമുട്ടിയപ്പോള്‍ മാൻ സിറ്റി സ്പോർട്ടിംഗ് ഡയറക്ടർ ടക്സിക്കി ബെഗിരിസ്റ്റെയ്നുമായി ഞങ്ങൾ കൂടിക്കാഴ്ച നടത്തി.അവരുടെ പ്രോജക്റ്റ് എനിക്കും അവനും ഒരുപാട് ഇഷ്ട്ടമായി എന്തെന്നാല്‍ അവന് തന്റെ കരിയര്‍ ഉയര്‍ത്താന്‍ പറ്റിയ സ്ഥലവും സിറ്റിയായിരുന്നു.ഞങ്ങൾ അവിടെ പോകേണ്ടതിന്റെ പ്രഭാതത്തിൽ ഞാൻ അത് റദ്ദാക്കി.ഇനി വരാന്‍ പോകുന്ന ബാഴ്സയിലെ തലമുറകള്‍ക്ക് ഇലൈക്സ് ഒരു മാതൃകയാകണം എന്നു എനിക്കു തോന്നി.”സ്പോര്‍ട്ട് നടത്തിയ അഭിമുഘത്തില്‍ താരത്തിന്റെ പിതാവ് മനസ്സ് തുറന്നു.