Cricket Cricket-International Top News

ആദ്യ ടി20 മല്‍സരത്തില്‍ തോല്‍വി നേരിട്ട് ഇന്ത്യ

March 13, 2021

ആദ്യ ടി20 മല്‍സരത്തില്‍ തോല്‍വി നേരിട്ട് ഇന്ത്യ

ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടി 20 മല്‍സരത്തിന് തോല്‍വിയോടെ തുടക്കം കുറിച്ചു കൊണ്ട് ടീം ഇന്ത്യ. അഞ്ചു മല്‍സരങ്ങള്‍ ഉള്ള ടി20 പരമ്പര ഇതോടെ ഒന്നിന് ഇംഗ്ലണ്ട് ലീഡില്‍ നില്‍ക്കുന്നു. നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ ടോസ് നേടി ഇന്ത്യയെ  ബാറ്റിംഗിന് അയച്ച ഇംഗ്ലണ്ട് തീരുമാനം ന്യായീകരിക്കുന്ന തുടക്കം ആയിരുന്നു ഇംഗ്ലണ്ട് ബോളിങ് കാഴ്ചവച്ചത്.

ആദ്യ അഞ്ചോവര്‍ തീര്‍ന്നപ്പോഴേക്കും മൂന്നു മുന്‍നിര ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ കൂടണഞ്ഞിരുന്നു. പിന്നീട് റിഷബ് പന്തിനെയും ഹര്‍ദ്ധിക്ക് പാണ്ഡ്യയെയും കൂട്ടുപിടിച്ചുകൊണ്ട് ഇന്ത്യന്‍ ഇനിങ്സിന് കരുത്ത് പകര്‍ന്നത് ശ്രേയാസ് അയ്യര്‍ (67)ആയിരുന്നു.ഇന്ത്യ ഒരുക്കിയ 125 റണ്‍സിന്‍റെ വിജയലക്ഷ്യം 15.3 ഓവറില്‍ എടുത്തു.പരമ്പരയിലെ അടുത്ത മല്‍സരം നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ നാളെ വൈകീട്ട് ഏഴ് മണിക്ക് നടക്കും.

Leave a comment