Cricket Cricket-International Top News

ഇന്ത്യന്‍ ലെജന്‍റ്സിനെ തളച്ച് ഇംഗ്ലണ്ട് ലെജന്‍റ്സ്

March 10, 2021

ഇന്ത്യന്‍ ലെജന്‍റ്സിനെ തളച്ച് ഇംഗ്ലണ്ട് ലെജന്‍റ്സ്

റായ്പൂരിൽ ചൊവ്വാഴ്ച നടന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ഇന്ത്യയെ ആറ് റൺസിന് പരാജയപ്പെടുത്തി കൊണ്ട് ഇംഗ്ലണ്ട് ലെജന്‍റ്സ് കരുത്ത് കാട്ടി.മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ 37 പന്തിൽ 75 റൺസ് നേടിയ മല്‍സരത്തില്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴു വിക്കറ്റ് നഷ്ട്ടത്തില്‍  188 റണ്‍സ് നേടി.18 പന്തില്‍ നിന്നും ടൂർണമെന്റിന്റെ ഏറ്റവും വേഗതയേറിയ ഹാഫ് സെഞ്ചുറിയാണ്   പീറ്റേഴ്സണ്‍  നേടിയത്. ബോളിങ്ങില്‍ മൂന്നു വിക്കറ്റ് നേടി കൊണ്ട് യൂസഫ് പഠാന്‍ കരുത്ത് കാണിച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പാളി.മൂന്നു ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 17 റണ്‍സിന് സേസേവാഗ്,സച്ചിന്‍,കൈഫ് എന്നിവര്‍ ഉള്‍പ്പടെ മൂന്നു വിക്കറ്റ്  നഷ്ട്ടമായി.പിന്നീട് എത്തിയ യുവരാജ് സിങ്ങിനും പഠാന്‍ സഹോദരന്‍മാര്‍ക്കും ഇന്ത്യയെ രക്ഷിക്കാന്‍ ആയില്ല.

Leave a comment