Cricket Cricket-International Top News

ഇംഗ്ലണ്ട് ക്ലീന്‍ ബോള്‍ഡ് !!!!!!

March 6, 2021

ഇംഗ്ലണ്ട് ക്ലീന്‍ ബോള്‍ഡ് !!!!!!

അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ടിനെ ഇന്നിംഗ്സും 25 റൺസും തോൽപ്പിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ബെർത്ത് ബുക്ക് ചെയ്തുകഴിഞ്ഞു.ആദ്യ ടെസ്റ്റ് മല്‍സരം തോറ്റെങ്കിലും 3-1 നു ഇന്ത്യ പരമ്പര സ്വന്തമാക്കി.

294/7 ന് മൂന്നാം ദിവസം പുനരാരംഭിച്ചതിന് ശേഷം വാഷിംഗ്ടൺ സുന്ദറും (96 *) അക്സർ പട്ടേലും(43) തമ്മിലുള്ള എട്ടാം വിക്കറ്റ് പങ്കാളിത്തത്തോടെ ഇന്ത്യന്‍ ഇന്നിങ്സ് 365 ല്‍ അവസാനിച്ചു.160 റണ്‍സ് കടം പേറി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ എങ്ങനെ ഒതുക്കാം എന്നു ക്യാപ്റ്റന്‍ വിരാട്ട് കോഹ്ലിക്ക് അറിയാം ആയിരുന്നു.അക്ഷര്‍ പട്ടേലിനും രവിചന്ദ്രന്‍ അശ്വിനും പന്ത് നല്‍കേണ്ട ജോലിയെ കോഹ്ലിക്ക് ബാക്കിയുണ്ടായിരുന്നുള്ളൂ.ഇരുവരും ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാരുടെ വിക്കറ്റുകള്‍ രണ്ടായി പങ്ക് വക്കുകയും ചെയ്തു.അശ്വിന്‍ തന്‍റെ കരിയറിലെ 30 ആമത്തെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി എന്ന പെരുമയും ഈ മല്‍സരത്തിനുണ്ട്.

Leave a comment