Cricket Cricket-International Top News

രണ്ടാം ദിനത്തില്‍ കളി അവസാനിപ്പിച്ച് ഇന്ത്യ

February 26, 2021

രണ്ടാം ദിനത്തില്‍ കളി അവസാനിപ്പിച്ച് ഇന്ത്യ

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മല്‍സരം ഇന്ത്യ പത്തു വിക്കറ്റിന് ജയിച്ചു.മൂന്നു വിക്കറ്റ്  നഷ്ട്ടത്തില്‍ 99 റണ്‍സോടെ രണ്ടാം ദിവസം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യയെ 145 റണ്‍സില്‍  ഇംഗ്ലണ്ട് എറിഞ്ഞ് വീഴ്ത്തി.എട്ട് റണ്‍സ് വിട്ടുനല്‍കി അഞ്ചു ഇന്ത്യന്‍ വിക്കറ്റ് നേടിയ ജോ റൂട്ടിന്‍റെ പ്രകടനം ആയിരുന്നു ഇന്നതെ പ്രധാന ഹൈലൈറ്റ്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചു.30 ഓവറിനുള്ളില്‍ ഇംഗ്ലണ്ടിനെ തളക്കാന്‍ ഇന്ത്യക്കായി.രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് വേണ്ടി സ്പിന്‍ ബോളര്‍മാര്‍ക്ക്  മാത്രം ആണ് ക്യാപ്റ്റന്‍ കോഹ്ലി പന്ത് നല്‍കിയത്.അഞ്ച് വിക്കറ്റ് നേടി കൊണ്ട് അക്സര്‍ പട്ടേലും നാല് വിക്കറ്റ് നേടിയ അശ്വിനും ഇംഗ്ലണ്ടിനെ 81 റണ്‍സില്‍ ഒതുക്കി.ഇന്ത്യയുടെ  ലക്ഷ്യം 49 റണ്‍സ്.എന്തും സംഭവിക്കാന്‍ ഇടയുള്ള പിച്ചില്‍ ഒരു പക്ഷേ ഇന്ത്യ പരാജയപ്പെട്ടാലും അതില്‍ വലിയ അത്ഭുതം ഒന്നുമില്ല.എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഒരു വിക്കറ്റ് പോലും നഷ്ട്ടപ്പെടുത്താതെ ഇന്ത്യ റണ്‍ ചേസ് നടത്തി.

 

Leave a comment