Cricket Cricket-International Top News

അഹമദാബാദിലെ പിങ്ക് ടെസ്റ്റ് ടിക്കറ്റ് മുഴുവനും വിറ്റ് പോയെന്ന് സൗരവ് ഗാംഗുലി

February 16, 2021

അഹമദാബാദിലെ പിങ്ക് ടെസ്റ്റ് ടിക്കറ്റ് മുഴുവനും വിറ്റ് പോയെന്ന് സൗരവ് ഗാംഗുലി

എല്ലാ പരമ്പരയിലും ഒരു പിങ്ക്-ബോൾ ടെസ്റ്റ് അനുയോജ്യമാണെന്നും ഇത് കളിയുടെ ദൈർഘ്യമേറിയ ഫോർമാറ്റിനായി ജനക്കൂട്ടത്തെ വലിയ തോതിൽ എത്തിക്കാൻ സഹായിക്കുമെന്നും ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.ഇന്ത്യയും ഇംഗ്ലണ്ടും അടുത്ത പിങ്ക് ബോൾ ടെസ്റ്റ് ഫെബ്രുവരി 24 ന് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍  സ്റ്റേഡിയത്തിൽ ആരംഭിക്കും.മല്‍സരം കാണാന്‍ ആരാധകരെയും അനുവദിക്കും.മല്‍സരത്തിനുള്ള ടിക്കറ്റ് മുഴുവനും വിറ്റ് പോയെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

താന്‍ ജയ് ഷായോട് സംസാരിച്ചു എന്നും ടെസ്റ്റ് കഴിഞ്ഞുള്ള T20 മല്‍സരത്തിനും ഉള്ള ടിക്കറ്റുകള്‍ വിറ്റ് പോയെന്നും അദ്ദേഹം സ്റ്റാര്‍ സ്പോര്‍ട്ട്സിനോട് പറഞ്ഞു.എല്ലാ തലമുറയിലും ഓരോ മാറ്റങ്ങള്‍ വരുമെന്നും അതില്‍ ഒന്നായി പിങ്ക് ബോള്‍ ടെസ്റ്റിനെ കണ്ടാല്‍ മതി എന്നും സൗരവ് ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Leave a comment