Cricket Cricket-International Top News

ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന മൂന്നു രാജ്യങ്ങളെ തടയാന്‍ ഐ‌സി‌സിയോട് ആവശ്യപ്പെട്ട് ഗ്രെയിം സ്മിത്ത്

February 16, 2021

ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന മൂന്നു രാജ്യങ്ങളെ തടയാന്‍ ഐ‌സി‌സിയോട് ആവശ്യപ്പെട്ട് ഗ്രെയിം സ്മിത്ത്

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ കായികരംഗത്ത് ആധിപത്യം പുലർത്തുന്നത് തടയാൻ നേതൃത്വം കാണിക്കണമെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഡയറക്ടർ ഗ്രെയിം സ്മിത്ത് തിങ്കളാഴ്ച ആവശ്യപ്പെട്ടു.. കോവിഡ് -19 നെക്കുറിച്ചുള്ള ആശങ്കകൾ കാരണം ദക്ഷിണാഫ്രിക്കയിലെ മൂന്ന് ടെസ്റ്റ് പര്യടനത്തിൽ നിന്ന് പിന്മാറാനുള്ള ഓസ്ട്രേലിയന്‍ തീരുമാനം ഇരു രാജ്യങ്ങളുടെ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്നും സ്മിത്ത് അറിയിച്ചു.

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവയാണ് ക്രിക്കറ്റിന്റെ ഭാവി കലണ്ടറിൽ ആധിപത്യം പുലർത്തുന്നതെന്ന് സ്മിത്ത് പറഞ്ഞു.ഇത് മറ്റ് രാജ്യങ്ങളുടെ ക്രിക്കറ്റ് ബോര്‍ഡിന് സൃഷ്ട്ടിക്കുന്ന വെല്ലുവിളി വളരെ വലുതാണ്.ഇതിനെതിരെ ഐ‌സി‌സി രംഗത്ത് വരണമെന്നും പത്ത് വര്‍ഷം കഴിഞ്ഞാല്‍ വെറും മൂന്നു രാജ്യങ്ങള്‍ മാത്രം കളിക്കുന്ന ഗെയിം ആകരുത് ക്രിക്കറ്റ് എന്ന നിര്‍ബന്ധം ഉള്ളതിനാല്‍ ആണ് താന്‍ ഇതിപ്പോള്‍ പറയുന്നത് എന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

Leave a comment

Your email address will not be published. Required fields are marked *