European Football Foot Ball Top News

എടി‌കെ മോഹൻ ബഗാനെ നേരിടാന്‍ കേരള ബ്ലാസ്റ്റേഴ്സ്

January 31, 2021

എടി‌കെ മോഹൻ ബഗാനെ നേരിടാന്‍ കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച എടി‌കെ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം ഏഴരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം ഫട്ടോര്‍ഡ സ്റ്റേഡിയത്തില്‍ വച്ച് നടക്കുക.എ ടി കെ മോഹൻ ബഗാൻ ഈ സീസണിൽ ശ്രദ്ധേയമായ പ്രകടനം ആണ് കാഴ്ചവയ്ക്കുന്നത്.13 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുള്ള അവർ ഐ‌എസ്‌എൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

ബ്ലാറ്റേഴ്സ് ആണെങ്കില്‍ നിലവില്‍  അഞ്ച് മല്‍സരങ്ങളായി തോല്‍വി എന്തെന്ന് അറിഞ്ഞിട്ടില്ല.ഈ സീസണിൽ തുടക്കത്തിൽ ഗോൾ നേടുന്നത് കേരള ബ്ലാസ്റ്റേഴ്സിന് ഏറെ ബുദ്ധിമുട്ടായിരുന്നു. ഇതുവരെ കളിച്ച മത്സരങ്ങളിൽ 6 ഗോളുകൾ നേടിയ ശേഷം ജോർദാൻ മുറെ ആരാധകർക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.രാഹുൽ കെപിയും ജീക്സൺ സിങ്ങും സസ്പെൻഷനിൽ നിന്ന് മടങ്ങിവരുന്നത് ആരാധകരേ ആവേശത്തിലാഴ്ത്തുന്നു.

Leave a comment