European Football Foot Ball Top News

ആവേശം ചോരാതെ ലിവര്‍പ്പൂള്‍

January 31, 2021

ആവേശം ചോരാതെ ലിവര്‍പ്പൂള്‍

വെസ്റ്റ് ഹാം യുണൈറ്റഡ് ലിവർപൂളിനെ ലണ്ടൻ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ പ്രീമിയർ ലീഗില്‍ തങ്ങളുടെ നഷ്ട്ടപ്പെട്ട പ്രൌഡി തിരിച്ചിപ്പിടിക്കാന്‍ ലിവര്‍പ്പൂള്‍ ശ്രമം തുടരും.കുറെ മല്‍സരങ്ങളില്‍ ഗോള്‍ നേടാന്‍ കഴിയാത്തതിനെ ചൊല്ലി ഏറെ പഴി കേട്ട ക്ലോപ്പും ലിവര്‍പ്പൂളും കഴിഞ്ഞ മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്  ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തിയത് എല്ലാവരുടെയും വായടപ്പിക്കാന്‍ പോന്നതായിരുന്നു.

ഇന്ന് ഇന്ത്യന്‍ സമയം പത്ത് മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.  ടോട്ടൻഹാമിനെതിരായ  ചെറിയ പേശി വലിവിനെത്തുടർന്ന് ഫാബിൻ‌ഹോ  മല്‍സരത്തിനിറങ്ങിയില്ല.ഈ മത്സരത്തിലും അദ്ദേഹത്തിന്റെ സേവനം ലിവര്‍പൂളിന് ലഭ്യമാകില്ല.കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ തുടര്‍ വിജയങ്ങള്‍ നേടിയ വെസ്റ്റ് ഹാം മികച്ച ഫോമിലാണ് ഇപ്പോള്‍.രണ്ടു പോയിന്റിന് മാത്രം ലിവര്‍പൂളിന് പിന്നില്‍ തുടരുന്ന വെസ്റ്റ് ഹാം പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

Leave a comment