Cricket Cricket-International Top News

ഇംഗ്ലണ്ട് സെലക്ടർമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മൈക്കല്‍ വോണ്‍

January 26, 2021

ഇംഗ്ലണ്ട് സെലക്ടർമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മൈക്കല്‍ വോണ്‍

ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ ജോണി ബെയർ‌സ്റ്റോയ്ക്ക് വിശ്രമം നൽകിയതിന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ഇംഗ്ലണ്ട് സെലക്ടർമാര്‍ക്കെതിരെ തിരിഞ്ഞു.ഇത് രണ്ടാം തവണയാണ് ചെന്നൈയിൽ നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്നും ബെയർ‌സ്റ്റോവിനെ മാറ്റിനിർത്താനുള്ള തീരുമാനത്തെ വോൺ പരസ്യമായി വിമർശിക്കുന്നത്.

 

“ഇപ്പോള്‍ ടീമിലേക്ക് തിരിച്ചെത്തുകയും  സ്പിൻ കളിക്കുകയും ചെയ്യുന്ന ഒരു കളിക്കാരൻ ആദ്യ രണ്ടു മല്‍സരങ്ങളില്‍ വിശ്രമിക്കുന്നുവെന്നതിൽ അർത്ഥമില്ല.”അദ്ദേഹം ട്വീറ്റ് ചെയ്തു.”ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരായ ആദ്യ 2 ടെസ്റ്റുകൾക്കായി വിശ്രമിക്കുകയാണ് ഇംഗ്ലണ്ടിലെ ടോപ്പ് 3 ലെ ഏക കളിക്കാരൻ.ലോകം മൊത്തം ഭ്രാന്തന്‍മാര്‍ ആണ്.”ഇതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ട്വീറ്റ്.ഫെബ്രവരി അഞ്ചിന് ആണ് ഇംഗ്ലണ്ട് ഇന്ത്യന്‍ പര്യടനത്തിന് തുടക്കം കുറിക്കുന്നത്.

Leave a comment