Cricket Cricket-International Top News

ആദ്യ ദിനത്തില്‍ തിളങ്ങി ലബുഷാനെ,നടരാജന്‍

January 15, 2021

ആദ്യ ദിനത്തില്‍ തിളങ്ങി ലബുഷാനെ,നടരാജന്‍

ഇന്ത്യ ഓസ്ട്രേലിയ നാലാം ടെസ്ട് മല്‍സരത്തില്‍  ടോസ് ലഭിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് ആദ്യ ദിനം പിന്നിടുമ്പോള്‍ 87 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 274 റണ്‍സ് എടുത്തു.അരഞ്ഞെറ്റ മല്‍സരത്തില്‍ തന്നെ രണ്ട് വിക്കറ്റ് നേടിയ നടരാജനും തകര്‍ന്നടിയാന്‍ സാധ്യതയുണ്ടായിരുന്ന ഓസീസ് ഇനിങ്സിനെ തന്റെ സെഞ്ചുറിയില്‍  താങ്ങി നിര്‍ത്തിയ മാര്‍നസ്  ലാബുഷാനെയുമാണ് ആദ്യ ദിനത്തിലെ താരങ്ങള്‍.

ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് ആദ്യ ഓവറില്‍ വാര്‍ണറിനെ നഷ്ട്ടമായി.മാര്‍ക്കസ് ഹാരിസിനെ പുറത്താക്കി ഷര്‍ദൂല്‍ ഠാക്കൂര്‍ ഓസീസിനെ സമ്മര്‍ദത്തില്‍ ആഴ്ത്തി.എന്നാല്‍ അവിടം മുതല്‍ സ്മിത്തിനെ കൂട്ടുപിടിച്ചും പിന്നീട് സ്മിത് പുറത്തായപ്പോള്‍ മാത്യു വെഡിനെ കൂട്ടുപിടിച്ചും ലബുഷാനെ ഓസ്ട്രേലിയന്‍ ഇന്നിങ്സ് പടുത്തുയര്‍ത്തു.സ്റ്റാബ്സിന്‍റെ സമയത്ത് 28 റണ്‍ എടുത്ത കാമറൂണ്‍ ഗ്രീനും 38 റണ്‍ എടുത്ത ടിം പെയിനും ആണ് ക്രീസില്‍ ഉള്ളത്.

Leave a comment