Foot Ball Top News

സതാംപ്റ്റണ് മൂക്കുകയർ ഇട്ട് മാഞ്ചസ്റ്റർ സിറ്റി

December 19, 2020

സതാംപ്റ്റണ് മൂക്കുകയർ ഇട്ട് മാഞ്ചസ്റ്റർ സിറ്റി

നാലാം സ്ഥാനക്കാരും അഞ്ചാം സ്ഥാനക്കാരും തമ്മിൽ ഏറ്റു മുട്ടിയപ്പോൾ വിജയം പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക്. സതാംപ്റ്റണിന്റെ ആകസ്മികമായ മുന്നേറ്റത്തിന് ഇത് തൽക്കാലത്തേക്കെങ്കിലും ഒരു ബ്രേക്ക് ഇട്ടു. എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി വിജയിച്ചു കയറിയത്. ഈ സീസണിൽ സതാംപ്ടൺ ഗോൾ നേടാത്ത ആദ്യത്തെ മത്സരമായിരുന്നു ഇത്. സിറ്റിയാകട്ടെ തങ്ങളുടെ മികച്ച പ്രതിരോധ മികവ് തുടരുന്നു. ഇത് വരെ 6 മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നേടാൻ അവർക്ക് സാധിച്ചിരിക്കുന്നു.

16 ആം മിനുട്ടിൽ റഹീം സ്റ്റെർലിങ് നേടിയ ഗോൾ ആണ് കളി നിർണയിച്ചത്. 14 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി സതാംപ്ടൺ നാലാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും ഒരു മത്സരം കുറച്ചു കളിച്ച സിറ്റി 23 പോയിന്റുമായി തൊട്ട് പുറകിൽ ഉണ്ട്. നാളെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയിക്കാൻ സാധിച്ചാൽ സതാംപ്ടൺ അഞ്ചാം സ്ഥാനത്തേക്ക് തഴയപ്പെടും.

Leave a comment