Foot Ball Top News

യുവന്റസിന് സമനിലക്കുരുക്ക്; ഇന്റർ മിലാന് മികച്ച വിജയം

November 29, 2020

യുവന്റസിന് സമനിലക്കുരുക്ക്; ഇന്റർ മിലാന് മികച്ച വിജയം

സീരി എ യിൽ ക്രിസ്റ്റ്യാനോ ഇല്ലാതെ ഇറങ്ങിയ യുവന്റസിനെ ബെനെവെൻറ്റോ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു പോയിന്റ് പങ്കിട്ടു. റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ യുവന്റസ് ആദ്യം അൽവറോ മൊറാട്ടയിലുടെ ലീഡ് നേടി. പക്ഷെ ഗെറ്റെനോ ലെറ്റെസിയിലൂടെ ആതിഥേയർ ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് സമനില ഗോൾ കരസ്ഥമാക്കി. രണ്ടാം പകുതിയിൽ യുവന്റസ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ മാത്രം അന്യം നിന്നു. കളിയുടെ അന്ത്യ നിമിഷങ്ങളിൽ മൊറാട്ട ചുവപ്പ് കാർഡ് കണ്ടു പുറത്തുപോവുകയും ചെയ്തു. റൊണാൾഡോ ഇല്ലാതെ കളിച്ച മൂന്ന് ലീഗ് മത്സരവും യുവന്റസ് തോറ്റിരിക്കുകയാണ്.

ഇന്റർ മിലാൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സസുവോളയെ പരാജയപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 9 മത്സരങ്ങളിൽ നിന്ന് 18 പോയിന്റ് ഇന്റർ സ്വന്തമാക്കിയപ്പോൾ ഒന്നാം സ്ഥാനത്തുള്ള എ.സി.മിലാൻ 8 മത്സരങ്ങളിൽ നിന്ന് 20 പോയിന്റ് ഉണ്ട്. ഇന്ററിനായി അലക്സിസ് സാഞ്ചസ്, റോബർട്ടോ ഗാഗലിയാർഡിനി എന്നിവർ ലക്‌ഷ്യം കണ്ടു. സസുവോളോ താരത്തിന്റെ ഓൺ ഗോൾ അവർക്ക് മൂന്നാം ഗോളും സമ്മാനിച്ചു.

Leave a comment