Cricket Editorial Renji Trophy Top News

സമകാലീന ക്രിക്കറ്റിൽ സമാനതകളില്ലാത്ത രോഹിത്

September 24, 2020

author:

സമകാലീന ക്രിക്കറ്റിൽ സമാനതകളില്ലാത്ത രോഹിത്

രോഹിത് ശർമ്മ ക്രീസിൽ സെറ്റാക്കാനെടുക്കുന്ന സമയം മാത്രമാണ് ബൗളർമാർ ചിത്രത്തിലുണ്ടാകുന്നത്. കമ്മിൻസിന്റെ ഷോർട്ട് പിച്ച് പന്ത് അനായാസം പിക്ക് ചെയ്തൊരു പുള്ളിലൂടെ അതിർത്തി കടത്തുമ്പോൾ നമ്മളറിയണം രോഹിത് ഫോമിലാണെന്ന്. പിൻ കാലിലേക്ക് വെയിറ്റ് ഷിഫ്റ്റ്‌ ചെയ്തു കളിക്കുന്ന ഒരു സുന്ദരമായ പുള്ളിനൊപ്പം തന്നെ ഫ്രണ്ട് ഫുട്ടിൽ ആധികാരികത സ്റ്റാമ്പ് ചെയ്തു വച്ചൊരു പുള്ളും ഫോമിലുള്ള ശർമയിൽ നിന്ന് വന്നിരിക്കും.
ഇന്നലെ സഞ്ജുവിന്റെ ഇന്നിങ്സിനെ പറ്റി പറഞ്ഞത് പോലെ നിർദ്ദയം ആക്രമണമഴിച്ചു വിടുന്ന ഒരു ബാറ്റ്സ്മാനു ഇത്ര മനോഹരമായ ഷോട്ടുകളുടെയും ശൈലിയുടെയും ആവശ്യമുണ്ടോ എന്ന സംശയമുണർത്തുന്ന രീതിയിൽ ക്ലാസ് കൊണ്ട് കൊല്ലുന്ന ബാറ്റ്‌സ്മാൻ.ഗ്രൗണ്ടിന്റെ നാലുപാടും സ്ട്രോക്കുകൾ, തനിക്കായി ഒരുക്കിയിരിക്കുന്ന ഫീൽഡിനെ പറ്റി തികഞ്ഞ ധാരണ. സമകാലീന ക്രിക്കറ്റിൽ സമാനതകളില്ലെന്ന് തന്നെ പറയാം. രോഹിത് ശർമ്മ ❤️❤️❤️❤️❤️❤️
Leave a comment