Editorial Foot Ball Top News

ഇംഗ്ലണ്ടിൽ ട്രാൻസ്ഫർ ജാലകം തുറന്നു – ആരാധകർ ഇനി മുൾമുനയിൽ

July 28, 2020

ഇംഗ്ലണ്ടിൽ ട്രാൻസ്ഫർ ജാലകം തുറന്നു – ആരാധകർ ഇനി മുൾമുനയിൽ

ഇന്ന് മുതൽ ഇംഗ്ലണ്ടിൽ ട്രാൻസ്ഫർ ജാലകം തുറന്നു. ഒക്ടോബർ 5 വരെ ക്ലബ്ബുകൾക്ക് ഔദ്യോഗികകമായി താരങ്ങളെ വാങ്ങാനും വിൽക്കാനും സാധിക്കും. എല്ലാ മുൻനിര ക്ലബ്ബുകളും ട്രാൻസ്ഫർ ജാലകത്തിൽ വളരെ സജ്ജീവമായി തന്നെ രംഗത്തുണ്ട്.

ലിവർപൂൾ ലക്ഷ്യമിടുന്നത് പ്രധാനമായും രണ്ടു പൊസിഷൻ ആണ്. ലോവ്റെൻ പോയ വിടവ് നികത്താൻ ഒരു ഡിഫൻഡർ, പിന്നെ ഒരു മിഡ്‌ഫീൽഡർ. ഷാൽക്കെയുടെ തുർക്കി ഡിഫൻഡർ ഒസാൻ കബാക്ക് ആൻഫീൽഡിൽ വരാൻ സാധ്യത ഉണ്ട്. ബയേണിന്റെ തിയാഗോ ആള്കാൻട്ര, ഇന്ററിന്റെ ബോറോസോവിച്ഛ് എന്നീ മിഡ്‌ഫീൽഡേഴ്സിന്റെ പേരുകളും ലിവർപൂളുമായി ചേർത്ത് കേൾക്കുന്നു.

വിപണിയിൽ അതികഠിനമായി ഇടപെടാൻ സാധ്യത ഉള്ള മറ്റൊരു ടീം മാഞ്ചസ്റ്റർ സിറ്റി ആണ്. വലൻസിയ താരം ഫെറൻ ടോറസിനെ സാനെക്ക് പകരക്കാരനായി ഗാർഡിയോള കണ്ടു വെച്ചിരിക്കുന്നു എന്നാണ് വാർത്തകൾ. ഒരു മികച്ച സെൻട്രൽ ഡിഫൻഡർ, ഒരു സ്‌ട്രൈക്കർ എന്നിവരെയും സിറ്റി ലക്ഷ്യമിടുന്നു.

ഹക്കിം സിയാച്ചിനെയും ടിമോ വെർണറെയും എത്തിച്ച ചെൽസി പക്ഷെ നിറുത്തുന്ന ലക്ഷണമില്ല. ഒരു ഗോൾ കീപ്പർ, ലെഫ്റ് ബാക്ക്, സെൻട്രൽ ഡിഫൻഡർ എന്നിവരെ ലാംപാട് ലക്ഷ്യമിടുന്നു. ഗോൾ കീപ്പർമാരായ ഒബ്ലാക്, ഒനാന, ലെഫ്റ് ബാക്കുകളായ ടാഗ്‌ലൈയഫാക്കോ, ചിൽവെൽ, സെൻട്രൽ ഡിഫെൻഡേർസ് ആയ കൂലിബാലി, നേഥൻ അക്കെ എന്നീ നാമങ്ങൾ ചെല്സിയുമായും കേട്ട് പോരുന്നു.

യുണൈറ്റഡ് ഒരു ലെഫ്റ് ബാക്കിനെയും ഒരു വിങ്ങറിനായും ശ്രമിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.

ആഴ്‌സണൽ ആണ് ഈ ട്രാൻസ്ഫർ ജാലകത്തിൽ സജീവമാകാൻ ശ്രമിക്കുന്ന മറ്റൊരു ക്ലബ്. ഒരു സെൻട്രൽ ഡിഫൻഡർ, ഒരു റൈറ്റ് ബാക്ക്, ഒരു ബോക്സ് – ടു -ബോക്സ് മിഡ്‌ഫീൽഡർ, ഒരു വിങ്ങർ എന്നിവരെ ആണ് അർട്ടേറ്റ ലക്ഷ്യമിടുന്നത്. ഉപ്പമക്കാനോ, മലാങ് സാർ, വിൽഫ്രഡ് സാഹ, തോമസ് പാർട്ടി, ജ്യോൽസൺ ഫെർണാഡസ്, മാക്സ് ആറോൺസ് എന്നീ പേരുകൾ ഗണ്ണേഴ്‌സുമായി ചേർത്ത് കേൾക്കുന്നു. മെസ്യൂട് ഓസിൽ, മറ്റേയ ഗാണ്ടുസീ എന്നിവരെ ഒഴിവാക്കാനും അർട്ടേറ്റ ശ്രമിച്ചേക്കും.

മറ്റൊരു ശ്രദ്ധേയമായ ടീം ലീഡ്സ് ആണ്. ചാണക്യൻ എന്നറിയപ്പെടുന്ന ലീഡ്സ് മാനേജർ ബിയേൽസ ആരെ ഇറക്കും എന്ന് കണ്ടുതന്നെ കാണണം. എഡിസൺ കവാനിയെ പാരിസിൽ നിന്ന് ഇറക്കാൻ സാധ്യത ഉണ്ട്.

Leave a comment