Cricket Cricket-International Epic matches and incidents Top News

1989 ലെ പാക് പര്യടനവും അതിലെ സച്ചിനും മഞ്ജരേക്കറും

July 23, 2020

author:

1989 ലെ പാക് പര്യടനവും അതിലെ സച്ചിനും മഞ്ജരേക്കറും

1989 ലെ പാക്കിസ്ഥാന്‍ പര്യടനം…. സച്ചിനും സഞ്ജയ് മഞ്ചരേക്കറും…. ആ പരമ്പരയുടെ താരമായിരുന്നു മഞ്ചരേക്കര്‍…ഒരു ഡബിള്‍ സെഞ്ചെറിയടക്കം 94.83 ആവറേജോടെ നാല് ടെസ്റ്റില്‍ നിന്ന് 569 റണ്‍സാണ് മഞ്ജരേക്കര്‍ ആ പരമ്പരയിൽ നേടിയത്…. ഫാസ്റ്റ് ബൗളിംഗിനെതിരെ ഇന്ത്യ കണ്ടെത്തിയ എക്കാലത്തെയും മികച്ച താരാമാകാന്‍ പോകുന്നവനെന്ന് മഞ്ചരേക്കര്‍ വിശേഷിപ്പിക്കപെട്ടു… എന്നാല്‍ മഞ്ചരേക്കര്‍ അവിടെ നിന്ന് അധികം മുന്നോട്ട് പോയില്ല…… സച്ചിന്‍ വമ്പന്‍ പ്രതീക്ഷയോടെയാണ് അവതരിക്കപെട്ടത്… എങ്കിലും അദ്ദേഹത്തിന് ആ പരമ്പരയിൽ ഒരു വന്‍ വിജയമാകാന്‍ സാധിച്ചില്ല…35.83 ആയിരുന്നു സച്ചിന്റെ ആവറേജ്… പക്ഷേ വഖാര്‍ യൂനിസിന്റെ പന്ത് കൊണ്ട് ചോരയൊലിപ്പിച്ച പതിനാറ്കാരന്‍ അടുത്ത ഓവറില്‍ വഖാറിനെ തുടര്‍ച്ചയായി ബൗണ്ടറിയടിച്ച് വരും കാലത്തിന്റെ സൂചന നല്‍കിയിരുന്നു…

Leave a comment