Foot Ball Top News

ഗെറ്റാഫക്കെതിരെ വിജയം; റയലിന് 4 പോയിന്റ് ലീഡ്

July 3, 2020

author:

ഗെറ്റാഫക്കെതിരെ വിജയം; റയലിന് 4 പോയിന്റ് ലീഡ്

ല ലിഗ മാഡ്രിഡിലേക്കോ? നിർണായക മത്സരത്തിൽ ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ ഗോളിൽ റയലിന് വിജയം. ഏകപക്ഷിയമായ ഒരു ഗോളിനാണ് മാഡ്രിഡിന്റെ വിജയം. 79 ആം മിനുട്ടിൽ കിട്ടിയ പെനാൽറ്റി റാമോസ് ഗോൾ ആക്കി മാറ്റുകയായിരുന്നു.

വെറും 5 മത്സരങ്ങൾ മാത്രം ലീഗിൽ അവശേഷിക്കെ, നിർണായകമായാ 4 പോയിന്റ് ലീഡ് ബാഴ്സയ്ക്കെതിരെ റയൽ നേടിയിരിക്കുന്നു [real 74, barca 70]. ഈ സീസണിൽ റാമോസ് നേടുന്ന ഒമ്പതാമത്തെ ഗോളാണ് ഇത്. കളികൾ പുനരാരംഭിച്ചതിനു ശേഷം തുടർച്ചയായ ആറാം വിജയമാണ് മാഡ്രിഡിന്റെതു.

Leave a comment