Cricket Cricket-International legends Top News

ഡേവിഡ് ഗവർ – പ്രതാപിയായ ഇംഗ്ലീഷ് ഇടം കയ്യൻ ബാറ്റ്സ്മാൻ !!

June 3, 2020

author:

ഡേവിഡ് ഗവർ – പ്രതാപിയായ ഇംഗ്ലീഷ് ഇടം കയ്യൻ ബാറ്റ്സ്മാൻ !!

റിച്ചാര്‍ഡ്സിന്‍െറ 189 നും കപിലിന്‍െറ 175 നുമൊപ്പം 80 കളെ മനോഹരമാക്കിയൊരിന്നിങ്സുണ്ട്….. സുന്ദരതയുടെ കാര്യത്തില്‍ അവര്‍ പോലും ഗവറിന് രണ്ടടി പിന്നില്‍ നില്‍ക്കും… ക്രിക്കറ്റ് സൗന്ദര്യത്തിന്‍െറ എക്കാലത്തെയും പതാക വാഹകന്‍ സഹീര്‍ അബാസാണോ ഗവറാണോ എന്നൊരു ചോദ്യമുയരാറുണ്ട്… ഒരു പക്ഷേ അധികം പേര്‍ തിരഞ്ഞെടുക്കുക സഹീര്‍ അബാസിനെയായിരിക്കും… എങ്കിലും ഗവര്‍ അയാളെകാള്‍ ഒട്ടും തന്നെ പുറകിലല്ല….ഒരു ചിത്രകാരന്‍െറ സമ്പന്നമായ ക്യാന്‍വാസായിരുന്നു ഗവറിന് ക്രിക്കറ്റ് മൈതാനം… അതി സുന്ദരമായ പെയിന്‍െറിങ്ങുകള്‍ അയാളതില്‍ സൃഷ്ട്ടിച്ചു കൊണ്ടിരുന്നു… 1983 ല്‍ ബാറ്റ്സ്മാന്‍മാരുടെ ശവപറമ്പായ ബ്രിസ്ബെയിനിലെ ഗാബയില്‍ ഹാഡ്ലിയടക്കമുള്ള ബൗളര്‍മാരെ നേരിട്ട് 118 ബോളില്‍ നേടിയ 158 അയാളുടെ ഏകദിന കരിയറിന്‍െറ എക്കാലത്തെയും മനോഹരിതയായി അടയാള പെടുത്തേണ്ടി വരും…

ഗവറിന്‍െറ ഇന്നിങ്സിനെ കപിലും റിച്ചാര്‍ഡ്സുമായി താരതമ്യപെടുത്തുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ട ഒന്നുണ്ട്…. അവര്‍ രണ്ട് പേരും ക്രിക്കറ്റിലെ എക്കാലത്തേയും വിനാശകാരികളായിരുന്നു…. എന്നാല്‍ ഗവര്‍…. അയാള്‍ക്ക് ക്രിക്കറ്റ് ഒരു കലയായിരുന്നു…. താനടിക്കുന്ന ഓരോ ഷോട്ടുകളും അതിന്‍െറ റിസല്‍റ്റിനൊപ്പം തന്നെ അതിന്‍െറ സൃഷ്ട്ടിയും കാണികളെ വിസ്മയിപ്പിക്കണമെന്നാഗ്രഹിച്ച കലാകാരന്‍… അത് കൊണ്ട് തന്നെ അക്കാലത്തൊരാള്‍ വിവില്‍ നിന്നും കപിലില്‍ നിന്നും പ്രതീക്ഷിച്ച പോലെ ഒന്ന് അന്ന് പ്രതീക്ഷിച്ച് കാണില്ല… അതിനര്‍ത്ഥം ഗവര്‍ വേഗതയില്ലാത്തയാളന്നല്ല… പക്ഷേ 75 സ്ട്രൈക്ക് റേറ്റുളള ഗവര്‍ 90 ന് മുകളില്‍ സട്രൈക്ക് റേറ്റുള്ള മറ്റു രണ്ട് പേരുമായി താരതമ്യപെടുത്തുക അസാധ്യമാണ്… എന്നാല്‍ റിച്ചാര്‍ഡ്സിന്‍െറ 189 നേകാള്‍ സ്ട്രൈക്ക് റേറ്റ് അന്ന് ഗവറിനുണ്ടായിരുന്നു… ഒരു ചാന്‍സ് നല്‍കിയതൊഴിച്ചാല്‍ ഗവറിന്‍െറ ഓരോ ഷോട്ടും മനോഹാരിതയായിരുന്നു… ഫൈന്‍ലെഗിന് മുകളിലൂടെ സാഷാല്‍ സര്‍ റിച്ചാര്‍ഡ്സ് ഹാഡ്ലിയെ സിക്സറടിച്ച ശേഷം നിഷ്കളങ്കതയാര്‍ന്ന നിസംഗതയില്‍ നില്‍ക്കുന്ന ആ മനോഹാരിതയാണ്… ”ബ്യൂട്ടിഫുള്‍”,” ഗ്ളോറിയി്സ്”, ”മഗ്നിഫിക്കന്‍െറ്” എന്നീ വാക്കുകള്‍ തുടര്‍ച്ചയായി കമ്മന്‍െറര്‍മാരില്‍ നിന്നുതിര്‍ന്നു…

ഗവര്‍ അന്ന് 158 എടുത്തപ്പോള്‍ മറ്റു ബാറ്റ്സ്മാന്‍മാര്‍ എല്ലാവരും കൂടിയെടുത്തത് 90 മാത്രമാണെന്നോര്‍ക്കുമ്പോളാണ് ആ ഇന്നിങ്സിന്‍െറ മഹത്വം പൂര്‍ത്തിയാകുന്നത്…267 റണ്‍സെന്നത് അന്നത്തെ ബാലികേറാമലയായിരുന്നു… അത് കൊണ്ട് തന്നെ ന്യൂസിലാണ്ടിന് അത് പ്രതിരാേധിക്കാനുമായില്ല…54 റണ്‍സിനാണ് അന്ന് ഇംഗളണ്ട് ജയിച്ചത്… അതിന്‍െറ പൂര്‍ണ്ണ ക്രഡിറ്റും ഗവറിന് തന്നെയായിരുന്നു…

Leave a comment