Foot Ball Top News

കൊറോണക്കാലത്തും ചൈനയിൽ സ്റ്റേഡിയം പണി തകൃതി

April 19, 2020

കൊറോണക്കാലത്തും ചൈനയിൽ സ്റ്റേഡിയം പണി തകൃതി

നിർമാണ പ്രവർത്തനങ്ങൾക്ക് കൊറോണ ഒന്നും ചൈനക്കാർക്ക് ഒരു പ്രശ്നമല്ല. ഇതിനിടയിലും അവർ നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ആഡംബര സ്റ്റേഡിയം ആണ്. 8 തവണ ചൈനയുടെ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ഗോഞ്ചോ എവർഗ്രാൻഡെ എഫ് സി നിർമ്മിക്കുന്ന സ്റ്റേഡിയത്തിൽ ഒരു ലക്ഷം ആൾക്കാരെ വരെ കൊള്ളിക്കാനാകും…


വലുപ്പം മാത്രമല്ല അതിന്റ സവിശേഷത എന്നാണറിവ്. അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ ഒക്കെ അതിനുണ്ടാകും. ചെലവ് ഏകദേശം 1, 7 ബില്യൺ അമേരിക്കൻ ഡോളർ വരുമെന്നാണ് കണക്ക്. എല്ലാം ശുഭാവുകയാണെങ്കിൽ 2022 ൽ അവിടെ പന്തുരുളും.. !

Leave a comment