Foot Ball Top News

മീലോട്ട് റാഷിക്ക – ലിവർപൂളും ഡോട്ട്മണ്ടും നോട്ടമിടുന്ന കൊസോവൻ സ്‌ട്രൈക്കർ

April 13, 2020

മീലോട്ട് റാഷിക്ക – ലിവർപൂളും ഡോട്ട്മണ്ടും നോട്ടമിടുന്ന കൊസോവൻ സ്‌ട്രൈക്കർ

ജേഡൻ സാഞ്ചോയുമായി ബന്ധപ്പെട്ട കൈമാറ്റത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ലിവർപൂളും ഡോട്ട്മണ്ടും ഇതര മാർഗങ്ങൾ തേടുന്നു. ഇരു ടീമുകളും ഇപ്പോൾ കൊസോവയുടെ രാജ്യാന്തര താരവും ഇപ്പോൾ വെർഡർ ബ്രെമേനിൽ കളിക്കുന്ന മിലോട്ട് റാഷിക്കയുടെ പുറകിൽ ആണ്. സാഞ്ചോയെ കിട്ടിയില്ലെങ്കിൽ റാഷിക്ക എന്ന നിലപാടിൽ ആണ് ലിവർപൂൾ. ഡോട്ട്മണ്ടിനാകട്ടെ സാഞ്ചോയ്ക്ക് പറ്റിയ പകരക്കാരൻ ആണ് ഈ 23 കാരൻ.


2018 മുതൽ ബ്രേമൻ നിരയിലുള്ള ഈ അൽബേനിയക്കാരൻ 53 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ അടിച്ചിട്ടുണ്ട്. ഈ സീസണിൽ മാത്രം 20 കളികളിൽ നിന്നായി 7 ഗോളുകളും 4 അസിസ്റ്റും ഇതിനോടകം തന്നെ താരം സ്വന്തമാക്കിയിട്ടുണ്ട്. 2019 ൽ ബയേൺ മ്യൂണിച്ചിനെതിരെ ഒറ്റക്ക് പൊരുതി നേടിയ ഗോളാണ് താരത്തിന് ലോക ശ്രദ്ധ കൊടുത്തത്. അൽബേനിയൻ യുത്ത് ടീമുകളിൽ ഇദ്ദേഹം സ്ഥിരം അംഗമായിരുന്നു. 2016 മുതൽ കൊസവോ ദേശീയ ടീമിനു വേണ്ടിയും കളിക്കുന്നു.

Leave a comment