ബയേണിന്റെ മാനേജർ ആയി ഫ്ലിക്ക് തുടരും. !!
നിക്കോ കോവാച്ചിന്റെ പിന്മാറ്റത്തെ തുടർന്ന് ബയൺ മ്യുണിക്കിന്റെ താൽക്കാലിക പരിശീലകനായി ചുമതലയേറ്റ അവരുടെ സഹ പരിശീലകൻ ഹാൻസി ഫ്ലിക്കിനെ അവർ സ്ഥിര പരിശീലകനായി നിയമിച്ചു.. ലോക കപ്പു നേടിയ ജർമൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന ബയൺ മ്യുണിക്കിന്റെ ഈ മുൻകളിക്കാരൻ, ഫ്ലിക്കിന്റെ കരാർ 2023 വരെയാണ് ബയേൺ നീട്ടി കൊടുത്തത്.
25 മത്സരങ്ങൾ പിന്നിട്ടപ്പോൾ 55 പോയിന്റുമായി ബയേൺ ഒന്നാം സ്ഥാനത്തു തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള ഡോട്മണ്ടിനേക്കാൾ 4 പോയിന്റ് ലീഡുമുണ്ട്.






































